• HOME
  • »
  • NEWS
  • »
  • film
  • »
  • പരസ്യം പാരയാകുമോ? 'കുഴി'യിൽ വീഴുമോ കുഞ്ചാക്കോ ബോബന്റെ 'കേസ്'

പരസ്യം പാരയാകുമോ? 'കുഴി'യിൽ വീഴുമോ കുഞ്ചാക്കോ ബോബന്റെ 'കേസ്'

കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്റെ റീലീസ് ദിനത്തിൽ നൽകിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.

  • Last Updated :
  • Share this:
രതീഷ് ബാലകൃഷ്ണൻ സംവിധനം ചെയ്ച് കുഞ്ചാക്കോ ബോബൻ നായകനെത്തുന്ന 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്റെ പത്ര പരസ്യം വിവാദത്തിൽ. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ നൽകിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നായിരുന്നു പത്ര പരസ്യം.

ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ചിത്രത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്.  ചാനൽ ചർച്ചകളിൽ ഇടതു നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.


പ്രേം കുമാറിൻറെ ഫേസ്ബുക്ക് പോസ്റ്റ്

"സൗകര്യല്ല; ന്തേ? ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി എന്നപോലെ, സി.പി.എം.തീരുമാനിച്ചിട്ട് എല്ലാ പെൺകുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ, സിൽവർലൈൻ എന്നാൽ റെയിൽവേ അറിയാതെ എൽ.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ, കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ ചിലർ കഥയെഴുതി,  വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്.
ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ. വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ;

ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്; ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ."
ചിത്രത്തിന്റെ പരസ്യം പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുണ്ടെന്നും സോഷ്യല്‍ മീ‍ഡിയയിൽ ചിത്രത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ പറയുന്നു.

Also Read-ദേഷ്യം പെട്ടെന്ന്? ആരെയും വിശ്വാസമില്ലേ ? വിമർശനം ഇഷ്ടമല്ലേ ? പാരനോയിയ ലക്ഷണങ്ങളാവാംടെലഗ്രാമിൽ കുഴിയില്ലല്ലോ ടെലഗ്രാമിൽ വരുമ്പോ കാണ്ടോളാം എന്നും സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പുകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.ചിത്രത്തിന്റെ ട്രെയിലറിലും റോഡിലെ കുഴുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടായിരുന്നു. എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.


കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്.

മഴക്കാലമായതിനാൽ സംസ്ഥാനത്തോ റോഡുകളില്‍ കുഴികൾ രൂപപ്പെടുന്നതായി വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ദേശീയ പാതയിലെ കുഴിയടക്കാൻ ദേശീയപാത റോഡ് അതോറിറ്റിയോട് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. കൂടാതെ റോഡുകളിലെ കുഴികൾ അടക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും ചെയ്തിരുന്നു.
Published by:Jayesh Krishnan
First published: