• HOME
  • »
  • NEWS
  • »
  • film
  • »
  • Kunchacko Boban | അങ്ങനെ കർണാടകയിൽ സർക്കാർ ജോലി സെറ്റായി; പോസ്റ്റുമായി കുഞ്ചാക്കോ ബോബൻ

Kunchacko Boban | അങ്ങനെ കർണാടകയിൽ സർക്കാർ ജോലി സെറ്റായി; പോസ്റ്റുമായി കുഞ്ചാക്കോ ബോബൻ

രസകരമായ മറുപടിയുമായി ആന്റണി വർഗീസും

കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ

  • Share this:
    നടൻ കുഞ്ചാക്കോ ബോബന് (Kunchacko Boban) സർക്കാർ ജോലി. അതും കർണാടകയിൽ. അതിപ്പോ, ആര് പറഞ്ഞു എന്നൊക്കെ ചോദിച്ചാൽ,എ ത്തിനുള്ള ഉത്തരം ചാക്കോച്ചന്റെ പക്കൽ മാത്രമേയുള്ളൂ. അത് ചിത്രം സഹിതം പറഞ്ഞുതരികയും ചെയ്യും. 'ഒരിടത്തൊരു പോസ്റ്റ്മാൻ' എന്ന സിനിമയിലെ പോസ്റ്റ്മാനായി പലരും കുഞ്ചാക്കോ ബോബന്റെ കണ്ടുകാണും. പോലീസ്, ടീച്ചർ, ടിക്കറ്റ് ചെക്കർ, നേഴ്സ്, ഡ്രൈവർ തുടങ്ങിയ ജോലികൾ പരിചയപ്പെടുത്തുന്ന കന്നഡ സചിത്രമാലയിലാണ് പോസ്റ്മാന്റെ മുഖമായി ഇപ്പോൾ കുഞ്ചാക്കോ ബോബൻ വരുന്നത്.

    എന്തായാലും ഇക്കാര്യത്തിന് ആന്റണി വർഗീസ് നല്ലൊരു മറുപടിയും കൊടുത്തുകഴിഞ്ഞു.



    'അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ. ചിലവുണ്ട്' എന്നായി ആന്റണി. പോസ്റ്റ് പോലെ തന്നെ ഈ കമന്റും ലൈക്കുകൾ വാരിക്കൂട്ടിക്കഴിഞ്ഞു.

    കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്'

    കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'രണ്ടഗം' എന്ന സിനിമ മലയാളത്തിൽ 'ഒട്ടു' എന്ന പേരിൽ റിലീസ് ചെയ്യും. ഫെല്ലിനി ടി പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നത്.

    ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നത് തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.

    ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

    Summary: Kunchacko Boban posted a pic on Facebook and it gathered interesting comments from colleagues and fans alike
    Published by:user_57
    First published: