HOME » NEWS » Film » KUNCHACKO BOBAN POSTS FIRST TASK FROM CHACKOCHAN CHALLENGE

ചില സമയങ്ങളിൽ 'മണി ക്രെഡിറ്റഡ്' എന്ന നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കും; ചാക്കോച്ചൻ ചലഞ്ചിന്റെ ഒന്നാം ദിവസത്തിൽ കുഞ്ചാക്കോ ബോബൻ

ചാക്കോച്ചൻ ചലഞ്ചിന്റെ ആദ്യ ദിവസം കുഞ്ചാക്കോ ബോബൻ

News18 Malayalam | news18-malayalam
Updated: June 11, 2021, 7:16 AM IST
ചില സമയങ്ങളിൽ 'മണി ക്രെഡിറ്റഡ്' എന്ന നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കും; ചാക്കോച്ചൻ ചലഞ്ചിന്റെ ഒന്നാം ദിവസത്തിൽ കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ, ചാക്കോച്ചൻ ചലഞ്ച്
  • Share this:
ലോക്ക്ഡൗൺ നാളുകളിൽ പലതരം മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തികൾക്ക് ടിപ്സ് എന്ന നിലയിൽ കുഞ്ചാക്കോ ബോബൻ ആരംഭിച്ച ചാക്കോച്ചൻ ചലഞ്ചിന്റെ ഒന്നാം ദിവസം ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിനിക്ക് സഹായം.

'ചില സമയങ്ങളിൽ, ഒരു 'മണി ക്രെഡിറ്റഡ്' നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം' എന്ന ആശയത്തിലൂന്നിയാണ് ആദ്യ പടി. ഇതേക്കുറിച്ച് ചാക്കോച്ചൻ പോസ്റ്റ് ചെയ്ത വാക്കുകൾ ചുവടെ വായിക്കാം:

'ഈ മഹാമാരി നമ്മുടെ എല്ലാവരുടെയും സാമ്പത്തിക നിലയെ വല്ലാതെ ബാധിച്ചു കഴിഞ്ഞു എന്നതിൽ ഒരു സംശയുമില്ല. ഗവൺമെന്റുകളും NGO-കളും പല തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായികുന്നുമുണ്ട്. എന്നാൽ, ചെറിയ രീതിയിൽ ആണെങ്കിൽ പോലും, നമുക്കും നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാനാകും എന്നാണ് എൻ്റെ വിശ്വാസം.








View this post on Instagram






A post shared by Kunchacko Boban (@kunchacks)






നമ്മളിൽ മിക്കവർക്കും ഈ മോശ സമയത്തിന് ഇരയായ ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു കുടുംബാംഗമുണ്ടായേക്കാം. ചാക്കോച്ചൻ ചലഞ്ചിന്റെ ആദ്യ ദിവസമായ ഇന്ന് നിങ്ങൾ അവരെ എത്രമാത്രം കെയർ ചെയ്യുന്നുവെന്ന് അവരെ അറിയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ കമൻ്റ്സിൽ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു.

പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരൽപ്പമെങ്കികും ലഘൂകരിക്കുന്നതിന് എന്റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചില സമയങ്ങളിൽ, ഒരു 'മണി ക്രെഡിറ്റഡ്' നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം.

പണ്ട് ആരോ പറഞ്ഞതുപോലെ, "കഷ്ടപ്പെടുന്നവനെ സഹായിക്കാൻ നമുക്ക് ആഴത്തിലുള്ള പോക്കറ്റുകൾ ആവശ്യമില്ല, ആകെ വേണ്ടത് സഹായിക്കാൻ ഉള്ളൊരു മനസ്സ് മാത്രം."

#ChackochanChallenge | Day 1
നാളെ മറ്റൊരു ചലഞ്ചുമായി വീണ്ടും കാണാം.'

'വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങൾ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂൺ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാൻ വരുന്നു.' എന്ന് പറഞ്ഞുകൊണ്ടാണ് ചലഞ്ചിന് തുടക്കമിട്ടത്.

ജൂൺ 16 വരെ ഒരു ദിവസം ഒരു ചലഞ്ച് എന്ന നിലയിലാണ് ചാക്കോച്ചന്റെ പ്ലാൻ.

Summary: Kunchacko Boban has performed the first task as part of his Chackochan Challenge, intended to help people stay positive amid Covid crisis induced weariness and other issues. He has helped a student with monetary assistance to pursue education and posted it on social media
Published by: user_57
First published: June 11, 2021, 7:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories