മഴ, ക്ലാസ് കട്ടിംഗ്, കൂട്ടുകാരന്റെ യമഹ... ഹാ, ആനന്ദം; കോളേജ് കാല ഓർമ്മകളുമായി കുഞ്ചാക്കോ ബോബൻ

Kunchacko Boban posts throwback picture from college days | ബാക്ക്ബെഞ്ചിൽ ഇരുന്ന് പഠിച്ച്‌ ഒന്നാം ക്ളാസോടെ ബിരുദം നേടിയ ആളാണ് കുഞ്ചാക്കോ ബോബൻ

News18 Malayalam | news18-malayalam
Updated: July 25, 2020, 6:57 PM IST
മഴ, ക്ലാസ് കട്ടിംഗ്, കൂട്ടുകാരന്റെ യമഹ... ഹാ, ആനന്ദം; കോളേജ് കാല  ഓർമ്മകളുമായി കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്ത ഫോട്ടോ
  • Share this:
കോളേജ് ലൈഫ് ഏറ്റവും കൂടുതൽ ആസ്വദിക്കാൻ സമയം കിട്ടുന്ന അഥവാ സമയം കണ്ടെത്തുന്ന ആൾക്കാർ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ എല്ലാ ക്യാമ്പസുകളിലും ഉണ്ടാവുള്ളൂ; ബാക്ക്ബെഞ്ചർമാർ. ഇത്തരം ഒരു ബാക്ക് ബെഞ്ചർ ആണ് ഈ ചിത്രത്തിൽ; കുഞ്ചാക്കോ ബോബൻ.



കൂട്ടുകാരന്റെ കടംവാങ്ങിയ യമഹയിൽ മഴയത്ത് ക്ലാസ്സ് കട്ട് ചെയ്തു പോയ 1990-കളുടെ ത്രസിപ്പിക്കുന്ന ക്യാമ്പസ് ചിത്രമാണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭൂതകാലത്തിൽ നിന്നുള്ള ഈ രസകരമായ നിമിഷം അയച്ചു തന്ന സുഹൃത്ത് വിനീതിന് ചാക്കോച്ചൻ നന്ദി അറിയിക്കുന്നു.



ബാക്ക് ബെഞ്ചർ ആണെങ്കിലും ആള് അത്ര ഉഴപ്പനൊന്നുമല്ലായിരുന്നു. ആലപ്പുഴയിലെ എസ്ഡി കോളേജിൽ നിന്നും ബി.കോം ബിരുദം ഒന്നാം ക്ലാസോടെ 1997ൽ പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് കുഞ്ചാക്കോ ബോബൻ. കൂടാതെ ക്രിക്കറ്റ്, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ സ്പോർട്സ് മേഖലകളിലും ചാക്കോച്ചന് പ്രാവീണ്യം ഉണ്ട്.
Published by: meera
First published: July 25, 2020, 6:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading