HOME » NEWS » Film » KUNCHACKO BOBAN POSTS VIDEO OF A FUNNY REPLY A CHILD HAD FOR HIS TEACHER N

Kunchacko Boban | ജനകീയ കവി 'കുഞ്ചാക്കോ ബോബൻ'; കൊച്ചു വിരുതന്റെ മറുപടി പോസ്റ്റ് ചെയ്ത് ചാക്കോച്ചൻ

Kunchacko Boban posts video of a funny reply a child had for his teacher | രസകരമായ വീഡിയോയുമായി കുഞ്ചാക്കോ ബോബൻ

News18 Malayalam | news18-malayalam
Updated: June 22, 2021, 4:50 PM IST
Kunchacko Boban | ജനകീയ കവി 'കുഞ്ചാക്കോ ബോബൻ'; കൊച്ചു വിരുതന്റെ മറുപടി പോസ്റ്റ് ചെയ്ത് ചാക്കോച്ചൻ
(വീഡിയോ ദൃശ്യം)
  • Share this:
മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ ആരെന്ന ചോദ്യത്തിന് പ്രേക്ഷകർക്ക് കഴിഞ്ഞ 20 കൊല്ലത്തിലേറെയായി ഒരുത്തരമേ ഉണ്ടായിട്ടുള്ളൂ; കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവും നിറവും ഇറങ്ങിയതോടു കൂടി പിന്നീടങ്ങോട്ട് വന്ന യുവ നായകന്മാർ ആർക്കും തന്നെ ചാക്കോച്ചന്റെ ഈ ടൈറ്റിൽ ലഭിച്ചില്ല.

യുവ കോമളനായ കോളേജ് കുമാരൻ എന്ന സങ്കൽപ്പത്തിന് എന്തുകൊണ്ടും ചാക്കോച്ചൻ അനുയോജ്യനായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആ ഫോർമുല വിട്ടു പിടിച്ചിട്ടു പോലും, പഴയ ചോക്ലേറ്റ് നായകൻ സീരിയസ് വേഷങ്ങളിൽ എന്ന് മാത്രമേ ആരാധകർ പറയൂ.

എന്നാലിപ്പോൾ ചാക്കോച്ചനെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചു വിരുതൻ.

മലയാള സാഹിത്യത്തിലെ ചോദ്യങ്ങൾക്ക് സ്മാർട്ട് ആയി മറുപടി നൽകുന്നതിന്റെ കൂട്ടത്തിലാണ് ഇവൻ ചാക്കോച്ചനെ കവിയാക്കിയത്. മലയാള ഭാഷയുടെ പിതാവും മാതാവും ഒക്കെ ആരാണെന്ന് ഈ കുട്ടി വളരെ കൃത്യമായി പറയുന്നുണ്ട്. എന്നാൽ മലയാള ഭാഷയുടെ ജനകീയ കവി ആരെന്ന ചോദ്യത്തിനാണ് മറുപടി കുഞ്ചാക്കോ ബോബൻ എന്ന് വന്നത്. ആ വീഡിയോ ചുവടെ കാണാം.








View this post on Instagram






A post shared by Kunchacko Boban (@kunchacks)






എന്തായാലും 'കവിതകൾ എഴുതിത്തുടങ്ങേണ്ടി വരുമെന്നു തോന്നുന്നു' എന്നാണ് സാക്ഷാൽ കുഞ്ചാക്കോ ബോബന്റെ കമന്റ്.

'ചോദ്യം മാറി പോയതാ... ഇസഹാഖിന്റെ പിതാവാര് എന്ന് ചോദിച്ചാൽ മതി...' എന്ന് നടൻ പ്രശാന്ത് അലക്‌സാണ്ടർ കമന്റ് ചെയ്തിട്ടുണ്ട്.

ചാക്കോച്ചൻ ചലഞ്ച്

ആറു ദിവസങ്ങളിലായി കുഞ്ചാക്കോ ബോബൻ 'ചാക്കോച്ചൻ ചലഞ്ച്' എന്ന പേരിൽ ലോക്ക്ഡൗൺ വിരസത മറികടക്കാനുള്ള ടിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. അവസാന ദിവസം സ്വന്തമായി കൊഞ്ച് ബിരിയാണി തയാറാക്കിയാണ് ചാക്കോച്ചൻ ചലഞ്ച് പൂർത്തിയാക്കിയത്.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടില്‍ ഉള്ളവര്‍ക്ക് വിശ്രമം നല്‍കാം നമുക്ക്. ഇത് ആദ്യം ഒന്നുമല്ല കേട്ടോ ഞാന്‍ അടുക്കളയില്‍ കയറുന്നത്. നിങ്ങള്‍ക്കൊക്കെ ഇത് ഇന്നത്തെ മാത്രം പരിപാടി ആയി എടുക്കാതെ തുടര്‍ന്നുള്ള ദിവസങ്ങളിലും ചെയ്യാം. അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല.

ഇന്ന് ചലഞ്ചിന്റെ ഭാഗമായി പാകം ചെയ്തത് Prawns Biriyani ആണ്. എന്റെ പ്രിയതമയ്ക്കും എനിയ്ക്കും ഏറെ പ്രിയപ്പെട്ട വിഭവം കൂടി ആണിത്. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ ഇഷ്ടമുള്ള രുചിയില്‍ എന്നും പാകം ചെയ്തു തരുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങള്‍ ഏറ്റെടുത്തു കൊണ്ട് വിശ്രമം നല്‍കാന്‍ നമുക്ക് കഴിയണം. അത് കേവലം ആഹാരം ഉണ്ടാക്കല്‍ മാത്രമല്ല വൃത്തിയാക്കലും എല്ലാം ഇതിന്റെ ഭാഗം ആക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളുടെ സ്‌നേഹം ആഹാരം പാകം ചെയ്ത് നല്‍കി നോക്കൂ . കുടുംബത്തിന്റെ ഇഴയടുപ്പം ഒന്ന് കൂടി കൂട്ടാന്‍ ആകും ഇങ്ങനെ ഉള്ള കാര്യങ്ങളിലൂടെ. ഏഴ് ദിവസം ഏഴ് ചലഞ്ച്. നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണ്.

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മൂന്നാം തരംഗത്തെ നമുക്ക് പ്രതിരോധിയ്ക്കാം. നന്ദി
Published by: user_57
First published: June 22, 2021, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories