നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pakalum Pathiravum| കുഞ്ചാക്കോ ബോബനും രജീഷാ വിജയനും ഒന്നിക്കുന്ന 'പകലും പാതിരാവും'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  Pakalum Pathiravum| കുഞ്ചാക്കോ ബോബനും രജീഷാ വിജയനും ഒന്നിക്കുന്ന 'പകലും പാതിരാവും'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണിൽ പുരോഗമിക്കുകയാണ്.

  • Share this:
   അജയ് വാസുദേവ് (Ajay Vasudev)സംവിധാനം ചെയുന്ന ഗോകുലം മൂവീസ് (Gokulam Movies) നിർമിക്കുന്ന 'പകലും പാതിരാവും' (Pakalum Pathiravum) എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ (Title Look Poster) പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും (Kunchacko Boban) രജീഷ വിജയനും (Rajisha Vijayan) ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണിൽ പുരോഗമിക്കുകയാണ്.

   നായകസങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മുട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് അജയ് വാസുദേവ്. പൂർണമായും ത്രില്ലർ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ യു മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

   നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സംഗീതം - സ്റ്റീഫൻ ദേവസ്സ, ഗാനങ്ങൾ - സുജേഷ് ഹരി. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - റിയാസ് ബദർ. കലാസംവിധാനം- ജോസഫ് നെല്ലിക്കൽ.കോസ്റ്റ്യും ഡിസൈൻ.- ഐഷാ സഫീർ സേട്ട്. മേക്കപ്പ് -ജയൻ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉനൈസ്, എസ്. സഹസംവിധാനം - അഭിജിത്ത്, ഷഫിൻ സുൾഫിക്കർ, സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്.

   ഓഫീസ് നിർവഹണം - രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ജിസൻ പോൾ പ്രൊഡക്ഷൻ കൺട്രോളർ, സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ, കോ- പ്രൊഡ്യുസേർസ് - ബൈജു ഗോപാലൻ - വി സി പ്രവീൺ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.

   വോട്ട് തേടി മഞ്ജുവാര്യര്‍ ; വെള്ളരിക്കാ പട്ടണം ഏറ്റെടുത്ത് ആരാധകര്‍

   മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപട്ടണം'(Vellarikkappattanam) ചിത്രത്തിന്റെ ഭാഗമായി ആലപ്പുഴയിലെ വെണ്മണി പഞ്ചായത്തിന്റെ ചുവരുകളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. പോസ്റ്റര്‍ കണ്ട ആരാധകരുടെ പ്രധാന ചോദ്യം മഞ്ജു (Manju Warrier) ഇലക്ഷന് മത്സരിക്കുന്നുണ്ടോ താരം എപ്പോഴാണ് ‌ സുനന്ദ എന്ന പേര് സ്വീകരിച്ചത് എന്നിവയായിരുന്നു.

   സുനന്ദ സൂപ്പറാണ്' എന്നുള്ള മഞ്ജു വാര്യരുടെ പോസ്റ്ററുകളാണ് ചുവരുകളിലാകെ. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിൽ യുഡിപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. എന്തായാലും പോസ്റ്ററിന് പിന്നലെ കഥ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

   വെള്ളരിക്കാപട്ടണം എന്ന ചിത്രത്തില്‍ സുനന്ദ എന്ന കഥാപത്രമായാണ് മഞ്ജു അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

   മഞ്ജു വാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

   എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.
   Published by:Rajesh V
   First published: