• HOME
  • »
  • NEWS
  • »
  • film
  • »
  • Kunchacko Boban | ആരും തെറ്റിധരിക്കരുത് 'ആ കുഴി തമിഴ്നാട്ടിലേതാണ്'; കേരള സർക്കാരിന് എതിരല്ലെന്ന് കുഞ്ചാക്കോ ബോബന്‍

Kunchacko Boban | ആരും തെറ്റിധരിക്കരുത് 'ആ കുഴി തമിഴ്നാട്ടിലേതാണ്'; കേരള സർക്കാരിന് എതിരല്ലെന്ന് കുഞ്ചാക്കോ ബോബന്‍

പരസ്യം കണ്ടപ്പോൾ ആസ്വദിച്ചുവെന്നും പോസ്റ്റർ വിവാദത്തെ കുറിച്ച് പ്രതികരിക്കവെ  കുഞ്ചാക്കോ ബോബൻ പറഞ്ഞു.

  • Last Updated :
  • Share this:
    കൊച്ചി: താൻ അഭിനയിച്ച പുതിയ സിനിമ  ‘ന്നാ താൻ കേസ് കൊട് ’ എന്ന സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ. എന്നാൽ ഒരു സാമൂഹിക പ്രശ്നം  പരസ്യം ഉന്നയിക്കുന്നുണ്ടെന്നും സിനിമയുടെ ആദ്യ ഷോ കണ്ടിറിങ്ങിയശേഷം കുഞ്ചാക്കോ ബോബൻ പറഞ്ഞു.

    കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിൽ പരാമർശിക്കുന്നത്. അത് നല്ലകുഴിയാണോ ചീത്ത കുഴിയാണോ എന്നെല്ലാം സിനിമ കണ്ടാലേ  മനസിലാകൂ .  പരസ്യം കണ്ടപ്പോൾ ആസ്വദിച്ചുവെന്നും പോസ്റ്റർ വിവാദത്തെ കുറിച്ച് പ്രതികരിക്കവെ  കുഞ്ചാക്കോ ബോബൻ പറഞ്ഞു.

    ഇതൊരു കോര്‍ട്ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സര്‍ക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നു.

    Also Read- പരസ്യം പാരയാകുമോ? 'കുഴി'യിൽ വീഴുമോ കുഞ്ചാക്കോ ബോബന്റെ 'കേസ്'

    റോഡ് പണിയില്‍ അതോറിറ്റികള്‍ തമ്മിലുള്ള കോര്‍ഡിനേഷന്‍ ഇല്ലായ്മയൊക്കെ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇതെല്ലാം സിനിമയില്‍ പറയുന്നു. ഒരു മുന്‍കാല കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാല്‍, ഈ സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്‌. എനിക്ക് ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്.

    എന്തിനാണ് നമ്മള്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകുന്നത്? ഈ സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കണ്ടാല്‍ മനസ്സിലാകും. ഈ സിനിമയുടെ ചിന്ത ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായത്. ഇന്ന് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുഴി പ്രശ്‌നമുണ്ടാകുന്നുവെങ്കില്‍ അത് കഥയെഴുതിയ ആളുകളുടെ ദീര്‍ഘവീക്ഷണമാണെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു.

     Also Read- Nna Thaan Case Kodu review | കൊഴുമ്മൽ രാജീവൻ കുഴിയിൽ വീഴില്ല; കയ്യൂക്കില്ലാത്തവനും കേസ് കൊടുക്കും, ജയിക്കും

    രതീഷ് ബാലകൃഷ്ണൻ സംവിധനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്റെ പത്ര പരസ്യം വിവാദത്തിലായിരുന്നു. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ നൽകിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നായിരുന്നു പത്ര പരസ്യ വാചകം.

    ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ചിത്രത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്.  ചാനൽ ചർച്ചകളിൽ ഇടതു നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.
    Published by:Arun krishna
    First published: