HOME » NEWS » Film »

'ഒരു ശ്രദ്ധയുമില്ല ചെക്കന്'; ആരാധകന്റെ കമന്റിന് മറുപടിയുമായി ചാക്കോച്ചൻ

Kunchacko Boban reacts to fanboy's comment on his photo | തന്റെ മുതിർന്ന ആരാധകക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചാക്കോച്ചനിൽ അക്കാര്യം കണ്ടെത്തി പറഞ്ഞ് ഒരാരാധകൻ

News18 Malayalam | news18-malayalam
Updated: December 24, 2019, 5:37 PM IST
'ഒരു ശ്രദ്ധയുമില്ല ചെക്കന്'; ആരാധകന്റെ കമന്റിന് മറുപടിയുമായി ചാക്കോച്ചൻ
ആഘോഷച്ചടങ്ങിൽ കുഞ്ചാക്കോ ബോബൻ
  • Share this:
ഇത്തവണത്തെ ക്രിസ്തുമസിന് ചാക്കോച്ചൻ ആർക്കൊപ്പം എന്ന് ചോദിച്ചാൽ ഒരുത്തരമേ എല്ലാർക്കും പറയാനുണ്ടാവൂ. ഇസ മോനൊപ്പം. എന്നാൽ ഇസക്കൊപ്പം ആഘോഷം തുടങ്ങും മുൻപേ ചാക്കോച്ചൻ തന്റെ ചില പ്രിയപ്പെട്ട ആരാധകർക്കൊപ്പം ചേർന്നു. തിരുവനന്തപുരം സാധന ഹോം എന്ന വൃദ്ധരുടെ വാസ ഗൃഹത്തിലായിരുന്നു ചാക്കോച്ചന്റെ ആഘോഷം.

ചെന്നപാടെ കൂട്ടത്തിൽ ഒരാൾ പാട്ടുപാടി ചാക്കോച്ചന്റെ മനം കവർന്നു. നമ്മളൊക്കെ ദൈവം തരുന്നതിനെ പറ്റി പരാതി പറയുന്നത് എന്തിനെന്ന് അദ്ദേഹത്തെ കണ്ടപ്പോൾ ചാക്കോച്ചന് തോന്നി.

പക്ഷെ അവർക്കൊപ്പം കൂടിയപ്പോൾ ഒരു കാര്യം ചാക്കോച്ചൻ മറന്നതോ അല്ലയോ എന്നറിയാതെ ഒപ്പം കൂടി. ഒരു തൊപ്പി. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വന്നതും ഒരാരാധകൻ അത് ചൂണ്ടിക്കാട്ടി സ്നേഹ പൂർവം താക്കീതു നൽകി. "കണ്ടോ കണ്ടോ ഒരു ശ്രദ്ധയുമില്ല ചെക്കന്. ഈ തൊപ്പിയും വെച്ചോണ്ടാണോ ക്രിസ്മസ് പ്രോഗ്രാമിന് പോവേണ്ടത് ചാക്കോച്ചാ." എന്നൊരു ചോദ്യം. ചോദ്യത്തിലെ രസം മനസ്സിലാക്കിയ ചാക്കോച്ചൻ അതിനു പൊട്ടിച്ചിരിയുടെ സ്മൈലികൾ നിരത്തി മറുപടിയും നൽകിയിട്ടുണ്ട്.


Published by: meera
First published: December 24, 2019, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories