രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രം 'നോ വേ ഔട്ട്' ടൈറ്റില്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന് പുറത്തിറക്കി
രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രം 'നോ വേ ഔട്ട്' ടൈറ്റില്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന് പുറത്തിറക്കി
സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.
No Way Out
Last Updated :
Share this:
രമേഷ് പിഷാരടി നായക വേഷം ചെയ്യുന്ന ചിത്രം 'നോ വേ ഔട്ട് ' ടൈറ്റില്‍ പോസ്റ്റര്‍ നടന് കുഞ്ചാക്കോ ബോബന് തന്റെ ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു. നവാഗതനായ നിധിന് ദേവീദാസാണ് സംവിധായകന്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്.
പുതിയ നിര്‍മാണ കമ്പനിയായ റിമൊ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.
സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്.എഡിറ്റര്‍ കെ ആര് മിഥുന്. സംഗീതം കെ ആര് രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാംകുമാര്‍, കലാ സംവിധാനം ഗിരീഷ് മേനോന്, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷന്‍ കണ്ട്രോളര് വിനോദ് പറവൂര്‍. സ്റ്റില്‍സ് ശ്രീനി മഞ്ചേരി,ഡിസൈന്‍സ് റിത്വിക് ശശികുമാര്‍, ആരാച്ചാര്‍.
പി ആര് ഒ മഞ്ജു ഗോപിനാഥ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.