HOME » NEWS » Film » KUNCHACKO BOBAN SENT BIRTHDAY WISHES TO HIS FRIENDS ON CHACKOCHAN CHALLENGE DAY3

Chackochan Challenge | 'ആന്റിനയ്ക്കും' 'പ്രാണിക്കും' പിറന്നാൾ ആശംസിച്ചു; ചാക്കോച്ചൻ ചലഞ്ചിന്റെ മൂന്നാം ദിവസം സംഭവബഹുലം

ചാക്കോച്ചൻ ചലഞ്ചിന്റെ മൂന്നാം ദിവസം വ്യത്യസ്ത ടാസ്കുമായി കുഞ്ചാക്കോ ബോബൻ

News18 Malayalam | news18-malayalam
Updated: June 12, 2021, 4:08 PM IST
Chackochan Challenge | 'ആന്റിനയ്ക്കും' 'പ്രാണിക്കും' പിറന്നാൾ ആശംസിച്ചു; ചാക്കോച്ചൻ ചലഞ്ചിന്റെ മൂന്നാം ദിവസം സംഭവബഹുലം
കുഞ്ചാക്കോ ബോബൻ
  • Share this:
ലോക്ക്ഡൗൺ വിരസതമൂലം പലരും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ കുഞ്ചാക്കോ ബോബൻ ആരംഭിച്ച 'ചാക്കോച്ചൻ ചലഞ്ച്' മൂന്നാം ദിവസം പിന്നിട്ടു. താൻ 'ആന്റിനയ്ക്കും', 'പ്രാണിക്കും' പിറന്നാൾ ആശംസിച്ച വിശേഷമാണ് ചാക്കോച്ചന്റെ പുതിയ പോസ്റ്റിൽ. സംഭവം എന്തെന്ന് പിടികിട്ടിയില്ലെങ്കിൽ, അത് ചാക്കോച്ചന്റെ വാക്കുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും.

"സമയം പുഴ പോലെ മുന്നിലേക്ക് ഒഴുകുമ്പോൾ നമ്മുടെ ഓർമ്മകൾ പിന്നിലേക്ക് മാഞ്ഞു പോകാറുണ്ട് പലപ്പോഴും. എന്നാൽ പഴയ ചങ്ങാതിമാരുമായി ഇടപഴകുമ്പോൾ മറഞ്ഞിരിക്കുന്ന ചില ഓർമ്മകളെ നമുക്ക് ഉണർത്താൻ‌ സാധിക്കും. ഒരു അഞ്ച് മിനിറ്റ് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകും. ഞാൻ ഇന്നലെ സന്തോഷ് (ആന്റിന), വിനോദ് (പ്രാണി) എന്നിവരുടെ ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം കുറച്ച് നല്ല സമയം ചെലവഴിച്ചു. ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ കൊണ്ടുവരുന്ന നിരവധി അവസരങ്ങളുണ്ട്. നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായ് ബന്ധപ്പെടുന്നത് തീർച്ചയായും അതിലൊന്നാണ്. ഇന്ന്‌ ഒരു പഴയ ചങ്ങാതിയുമായി കണക്റ്റുചെയ്‌ത് കമൻറ്സിൽ നിങ്ങളുടെ അനുഭവം പങ്കിടുക," ചാക്കോച്ചൻ കുറിച്ചു.









View this post on Instagram






A post shared by Kunchacko Boban (@kunchacks)






ആദ്യ ദിവസം ഓൺലൈൻ പഠനത്തിന് സഹായം നൽകിയ ചാക്കോച്ചൻ, രണ്ടാം ദിവസം പ്രകൃതിയെ സ്നേഹിക്കാൻ സമയം കണ്ടെത്തി.

"നിങ്ങൾക്കുള്ള രണ്ടാമത്തെ ചലഞ്ചുമായാണ് ഞാൻ വന്നിരിയ്ക്കുന്നത്. നമുക്ക് ഒരു മരം നട്ടാലോ? പ്രകൃതി സംരക്ഷണ ദിനത്തിൽ നമ്മൾ സമൂഹ മാധ്യമങ്ങളിൽ നിറയെ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ, നമ്മുടെ പ്രകൃതിയെ സംരക്ഷിയ്ക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ, തീർച്ചയായും അല്ല. ഈ ദിനത്തിൽ നട്ടു പിടിപ്പിക്കുന്ന ചെടികളെ പിന്നീടും നിങ്ങൾ പരിപാലിയ്ക്കുന്നുണ്ടോ? ദയവായി ഒന്ന് നോക്കുക. ഈ ദിവസത്തിലെ എന്റെ ചലഞ്ച് ഇതാണ്.

നിങ്ങൾ സംരക്ഷിയ്ക്കുന്ന ഓരോ മരവും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി ഉള്ള കരുതലാണ്. ഞാൻ ഇവിടെ നട്ടത് ബേർ ആപ്പിൾ അഥവാ എലന്തപ്പഴം എന്ന് പറയുന്ന നിറയെ കായ ഉണ്ടാകുന്ന തണൽ നൽകുന്ന സസ്യം ആണ്. പ്രകൃതി സംരക്ഷണ ദിനത്തിൽ നട്ട ചെടിയോ മരമോ ആകട്ടെ, അതിനെ സംരക്ഷിയ്ക്കു, കൂടുതൽ മരങ്ങൾ നട്ട് പിടിപ്പിയ്ക്കാൻ ശ്രമിയ്ക്കു. സ്നേഹോപഹാരമായി വൃക്ഷ തൈകൾ നൽകു. ആ സ്നേഹത്തിന്റെ പ്രതീകമായി ഇവ വളരട്ടെ. പ്രകൃതിയോട് കൂടുതൽ ഉത്തവാദിത്ത ബോധം ഉള്ള മനുഷ്യർ ആയി നമുക്ക് മാറാം." ചാക്കോച്ചന്റെ കുറിപ്പിലെ വാക്കുകൾ ഇതാണ്.

Summary: As part of Chackochan Challenge initiative, Kunchacko Boban spent quality time with his classmates and whished two of them on their birthdays
Published by: user_57
First published: June 12, 2021, 4:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories