HOME » NEWS » Film »

ഭാര്യ പ്രസംഗിക്കുമ്പോൾ അരികിൽ മകനെയുമെടുത്ത് കുഞ്ചാക്കോ ബോബൻ

Kunchacko Boban shares a happy picture from the reunion in wife's school | ആ സന്തോഷ ചിത്രം പങ്കിട്ട് ചാക്കോച്ചൻ ഇങ്ങനെ കുറിക്കുന്നു

News18 Malayalam | news18-malayalam
Updated: December 23, 2019, 7:55 AM IST
ഭാര്യ പ്രസംഗിക്കുമ്പോൾ അരികിൽ മകനെയുമെടുത്ത് കുഞ്ചാക്കോ ബോബൻ
റീയൂണിയൻ ചടങ്ങിലെ ചിത്രം
  • Share this:
ഭാര്യ പ്രിയ പ്രസംഗ വേദിയിൽ. അരികിൽ മകൻ ഇസയെയും എടുത്ത് ചാക്കോച്ചനും. സാധാരണ വേദികളിൽ നിറഞ്ഞു നിൽക്കുന്ന താരം ഇത്തവണ ആ ജോലി ഭാര്യ ഏറ്റെടുത്തത് കണ്ട് സന്തോഷത്തോടെ പിന്തുണയുമായി ഒപ്പം നിൽക്കുകയാണ്. ആ സന്തോഷ ചിത്രം പങ്കിട്ട് ചാക്കോച്ചൻ ഇങ്ങനെ കുറിക്കുന്നു.

"നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ തിളക്കം കാണുന്നതിനേക്കാൾ അമൂല്യമായി മറ്റൊന്നുമില്ല... 20 വർഷത്തിനുശേഷം ആദ്യമായി ടിവിഎം സെന്റ് തോമസ് സ്‌കൂളിലെ പ്രിയയുടെ ബാച്ചിന്റെ പുനഃസമാഗമ വേദിയിലാണ് ഞങ്ങൾ. കൂടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനവും. വീണ്ടും അവളെ സുന്ദരിയായ കൊച്ചുപെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്."

അഭിനയിക്കാൻ ഇറങ്ങുമ്പോഴും കുഞ്ഞു മകന്റെ കൊഞ്ചലുകൾ മിസ് ചെയ്യുന്ന ചാക്കോച്ചൻ ഇടവേളകളിൽ മകനോടൊപ്പം കൂടുതൽ സമയം പങ്കിടാൻ ശ്രദ്ധിക്കാറുണ്ട്. മകനൊപ്പം ആഘോഷ വേളകൾ ചിലവഴിക്കുന്ന ചിത്രങ്ങളും മറ്റും പലപ്പോഴും ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

Published by: meera
First published: December 23, 2019, 7:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories