നടനും അവതാരകനുമായ മിഥുൻ രമേശിന് ഇന്ന് പിറന്നാൾ. ഈ ജന്മദിനത്തിന് സഹപ്രവർത്തകനായ കുഞ്ചാക്കോ ബോബൻ രസകരമായ ഒരു വീഡിയോ പോസ്റ്റിലൂടെ മിഥുന് പിറന്നാൾ ആശംസിക്കുന്നു. ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയും മറ്റുള്ളവരെ അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് മിഥുന്റെ അവതരണത്തിന്റെ മുഖമുദ്ര. ജനപ്രിയ ആങ്കർ എന്ന നിലയിലേക്ക് മിഥുനിനെ എത്തിച്ചതും ഈ പാടവം തന്നെ.
എനർജിയുടെയും വിനോദത്തിന്റെയും നിറകുടം എന്നാണ് മിഥുൻ രമേശിനെ ചാക്കോച്ചൻ വിശേഷിപ്പിക്കുന്നത്. ആ നിമിഷങ്ങൾ ഓർക്കുമ്പോൾ കുട്ടിക്കാലത്തെന്നപോലുള്ള ആ നാളുകളിലേക്ക് മടങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന ചിന്തയാണ് ചാക്കോച്ചന്റെ മനസ്സിൽ. അടുത്തിടെയായി മിഥുനിന് വണ്ണം കുറഞ്ഞിരിക്കുന്നു. ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു എന്ന് ചാക്കോച്ചൻ പറയുന്നു.
ഒരു ബിസ്ക്കറ്റ് കൊണ്ടുള്ള മിഥുനിന്റെ കുസൃതി വീഡിയോ പോസ്റ്റ് ചെയ്താണ് ചാക്കോച്ചൻ പിറന്നാൾ ആശംസിച്ചത്. പിറന്നാൾ ആശംസയ്ക്ക് മിഥുൻ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരെയും മിസ് ചെയ്യുന്നതായി മിഥുൻ കുറിച്ചു. (വീഡിയോ ചുവടെ)
2000ത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ' പ്ലസ് ടു വിദ്യാർത്ഥി രാജൻ പണിക്കർ എന്ന ചുള്ളൻ ചെക്കനായി എത്തിയത് മിഥുൻ രമേശ് ആയിരുന്നു. ഇന്നിപ്പോൾ അവതാരകനായും, നടനായും തിളങ്ങുന്ന മിഥുനിന്റെ നായകവേഷത്തിലെ കന്നി ചിത്രം 2019ൽ റിലീസ് ചെയ്ത 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ആണ്.
ലോക്ക്ഡൗൺ ആരംഭിക്കുന്നതിനും മുൻപ്, ദുബായിയിലും കേരളത്തിലുമായി വീക്കെൻഡുകളിൽ യാത്ര നടത്തിയാണ് മിഥുൻ ജോലി ചെയ്തിരുന്നത്. ദുബായിയിൽ ആർ.ജെ.യാണ് മിഥുൻ.
"ഇവിടെ തിരക്കിട്ട് ലഞ്ച് കഴിക്കാതെ, ദുബായിയിൽ എത്തുമ്പോൾ ലഞ്ച് തീർന്നു പോകുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. അങ്ങനെ കുബൂസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു. ശരിക്കും ഞാൻ രണ്ട് വീക്കെൻഡുകൾ മാത്രമേ കേരളത്തിൽ ഉള്ളൂ. വെള്ളി, ശനി ദിവസങ്ങൾ ദുബായിയിൽ അവധിയാണ്. ആ ദിവസങ്ങളിൽ ഇവിടുത്തെ പ്രോഗ്രാമിന്റെ മുഴുവൻ എപ്പിസോഡ് ചെയ്ത് തീർക്കും. കേരളത്തിൽ എന്തെങ്കിലും ഷോസ് ഉണ്ടെങ്കിൽ, ഡബ്ബിങ്ങും, ഷൂട്ടും പ്ലാൻ ചെയ്യും," നായകവേഷം ചെയ്ത ചിത്രവുമായി അനുബന്ധിച്ചുള്ള അഭിമുഖത്തിൽ മിഥുൻ പറഞ്ഞതിങ്ങനെ.
"കുടുംബമാണ് ഏറ്റവും കൂടുതൽ അഡ്ജസ്റ്റ് ചെയ്യുന്നത്. അവിടെ സമയം തികയുന്നില്ല. കിട്ടുന്ന സമയം യാത്ര ചെയ്യലും അടിച്ചു പൊളിയുമാണ്. സമയം ചിലവഴിക്കാൻ നേരത്തെ പ്ലാൻ ചെയ്ത് വയ്ക്കും. സിനിമക്ക് വേണ്ടി ഷെഡ്യൂൾ ബ്ലോക്ക് ചെയ്യുന്നത് പോലെ കുടുംബത്തിനായി സമയം ബ്ലോക്ക് ചെയ്യുന്നു. യാത്രകൾ കൊണ്ടാണ് പിടിച്ച് നിൽക്കുന്നത്," മിഥുൻ പറഞ്ഞു.
Summary: Actor Mithun Ramesh celebrates his birthday today. Co-worker and friend Kunchacko Boban wishes him with a quirky video showing his child-like innocence with a biscuit prankഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.