കുഞ്ചാക്കോ ബോബൻ- മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രം അഞ്ചാം പാതിര 50 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ഈ നേട്ടം. നടൻ കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായി 'അഞ്ചാം പാതിര' മാറുകയാണ്. റിലീസ് ചെയ്ത് അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന ചിത്രം അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിയതിനുള്ള നന്ദി അറിയിച്ച് സോഷ്യൽമീഡിയയിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് കുറിപ്പ് പങ്കുവെച്ചത്.
അഞ്ചാമത്തെ ആഴ്ചയിൽ അഞ്ചാംപാതിര 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുകയാണ്, ഇപ്പോഴും തുടരുന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഒരു പാട് നന്ദി എന്നും കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോയുടെ പോസ്റ്റ്. കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയുമാണ് ഈ സിനിമ.
Also Read- VIRAL | രവിവർമ ചിത്രങ്ങളിൽ തിളങ്ങി തെന്നിന്ത്യൻ താരങ്ങൾതിയറ്ററുകളിൽ ഇപ്പോഴും സിനിമക്ക് പ്രേക്ഷകരുണ്ട്. ചാക്കോച്ചൻ ഉൾപ്പെടെയുള്ള അഞ്ചാം പാതിര ടീം തിയറ്ററുകളിൽ വിജയാഘോഷങ്ങൾക്കായെത്തിയിരുന്നു. ആട് ഉള്‍പ്പെടെയുള്ള തമാശ ചിത്രങ്ങളിലൂടെ ഇതുവരെ അറിയപ്പെട്ടിരുന്ന മിഥുൻ മാനുവൽ തനിക്ക് ത്രില്ലർ മൂഡിലുള്ള സിനിമകളും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. ആഷിക്ക് ഉസ്മാനാണ് സിനിമയുടെ നിർമാണം. ചാക്കോച്ചനൊപ്പം ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, സുധീഷ്, ഷാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുഷിൻ ശ്യാമിന്റേതാണ് സംഗീതം.
Also Read-
Anjaam Pathiraa movie review: അഞ്ചാം പാതിര: പതിറ്റാണ്ടിന്റെ ലക്ഷണമൊത്ത ക്രൈം ത്രില്ലർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.