നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bheemante Vazhi 'കാറ്റൊരുത്തി ഒരു തീ കാറ്റൊരുത്തി' ; ഭീമന്റെ വഴി വീഡിയോ ഗാനം പുറത്തിറങ്ങി

  Bheemante Vazhi 'കാറ്റൊരുത്തി ഒരു തീ കാറ്റൊരുത്തി' ; ഭീമന്റെ വഴി വീഡിയോ ഗാനം പുറത്തിറങ്ങി

  ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‍സിന്‍ പരാരിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്

  • Share this:
   കുഞ്ചാക്കോ ബോബന്‍ (Kunchakko boban) ചെമ്പന്‍ വിനോദ്(Chemban Vinod Jose) എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'ഭീമന്റെ വഴി' (Bheemante Vazhi) എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

   'കാറ്റൊരുത്തി ഒരു തീ കാറ്റൊരുത്തി' എന്ന വരികളില്‍ തുടങ്ങുന്ന ഗാനമാണ് പുറത്തെറങ്ങിയിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‍സിന്‍ പരാരിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്.

   'തമാശക്ക്' ശേഷം അഷ്‌റഫ് ഹംസ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'ഭീമന്റെ വഴി'.ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, എന്നിവര്‍ക്ക് പുറമോ ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

   അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതില്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ജിനു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഭീമന്റെ വഴി'. 'തമാശയിലെ' നായികയായിരുന്നു ചിന്നു ചാന്ദിനി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയും കൂടിയുണ്ട്.

   ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ്.ചിത്രം ഡിസംബര്‍ മൂന്നിന് പുറത്തിറങ്ങും.
   Published by:Jayashankar AV
   First published:
   )}