പ്രതീക്ഷകൾ തെറ്റിക്കാതെ, അൽപ്പം പുതുമയോട് കൂടി തന്നെ ചാക്കോച്ചന്റെ മകന് പേരിട്ടു

ഇസ എന്നായിരിക്കും ഓമനപ്പേരെന്നും താരം പോസ്റ്റിൽ വ്യക്തമാക്കുന്നു.

news18
Updated: May 12, 2019, 10:11 AM IST
പ്രതീക്ഷകൾ തെറ്റിക്കാതെ, അൽപ്പം പുതുമയോട് കൂടി തന്നെ ചാക്കോച്ചന്റെ മകന് പേരിട്ടു
ആശംസകളുമായി സിനിമാ ലോകം
  • News18
  • Last Updated: May 12, 2019, 10:11 AM IST
  • Share this:
ആകാംഷകൾക്ക് വിരാമമിട്ട് നടൻ കുഞ്ചാക്കോ ബോബന്റെ മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് പേര്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ബോബൻകുഞ്ചാക്കോ എന്ന പേര് തിരിച്ചിട്ടാണ് ചാക്കോച്ചന്റെ അച്ഛന് അദ്ദേഹത്തിന് പേരിട്ടിരുന്നത്. അതേ പാരമ്പര്യം ആവർത്തിച്ച് എന്നാൽ ചെറിയൊരു പുതുമയോടെയാണ് കുഞ്ചാക്കോ ബോബൻ മകന് പേരിട്ടിരിക്കുന്നത്.

also read: ശ്രീലങ്കയിൽ ഹണിമൂണിനിടെ ബ്രിട്ടീഷ് സ്വദേശിയായ നവവധു മരിച്ചു; നാട്ടിലേക്ക് മടങ്ങാനാകാതെ ഭർത്താവ്

ഇസ എന്നായിരിക്കും ഓമനപ്പേരെന്നും താരം പോസ്റ്റിൽ വ്യക്തമാക്കുന്നു. പ്രാർഥനകൾക്കും ആശംസകൾക്കും ഇസ തിരികെ സ്നേഹം നൽകുന്നുവെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നു. യുവതാരം ടൊവിനോയുടെ മകളുടെ പേരും ഇസ എന്നാണ്.നടൻ കുഞ്ചാക്കോ ബോബന് ആൺ കുഞ്ഞ് പിറന്ന വിവരം ഏറെ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. ഇതിനു പിന്നാലെ എന്തായിരിക്കും കുഞ്ഞിന്റെ പേര് എന്നതിലായി ചർച്ച. ബോബൻ കുഞ്ചാക്കോ എന്നായിരിക്കും പേര് എന്നായിരുന്നു പലരും പ്രവചിച്ചിരുന്നത്.

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത്. അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബൻ 2005ലാണ് വിവാഹിതനായത്.
First published: May 12, 2019, 9:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading