നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മനു അങ്കിളി'ലെ 'ലോതർ'ഇവിടെയുണ്ട്; 32 വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി കുര്യച്ചൻ

  'മനു അങ്കിളി'ലെ 'ലോതർ'ഇവിടെയുണ്ട്; 32 വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി കുര്യച്ചൻ

  സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് മാതാപിതാക്കൾ തന്നെ അഭിമുഖത്തിന് കൊണ്ടുപോയതും താൻ സിനിമയുടെ ഭാഗമായി മാറിയതെന്നുമാണ് കുര്യച്ചൻ പറയുന്നത്.

  • Share this:
   റിലീസായി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടു 'മനു അങ്കിൾ' എന്ന ചിത്രം ഇപ്പോഴും പലര്‍ക്കും പ്രിയപ്പെട്ടതാണ്. മമ്മൂട്ടി, സുരേഷ് ഗോപി, സോമൻ, പ്രതാപ ചന്ദ്രന്‍, ത്യാഗരാജൻ, കെപിഎസി ലളിത, ലിസി, അതിഥി വേഷത്തിൽ മോഹൻലാൽ എന്നിങ്ങനെ വമ്പൻ താരനിര തന്നെ 1988 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിൽ അണിനിരന്നിരുന്നു. അറിയപ്പെടുന്ന താരനിര തന്നെയുണ്ടായിട്ടു 'മനു അങ്കിൾ' ശ്രദ്ധിക്കപ്പെട്ടത് ആ ചിത്രത്തിലെ കുട്ടികളുടെ പേരിലായിരുന്നു.

   Also Read-'നീണ്ട ജീവിതത്തിന്‍റെ പുതിയ തുടക്കമാകട്ടെ' ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ക്ക് ആശംസ നേർന്ന് മോഹൻലാൽ

   ലോതർ എന്ന ഡാനിയുടെ നേതൃത്വത്തിലുള്ള കുട്ടിസംഘമായിരുന്നു മനു അങ്കിളിലെ യഥാർഥ ഹീറോസ്. അല്‍പസ്വൽപ്പം 'തള്ളും' കൂട്ടത്തിൽ മുതിർന്നയാളെന്ന അധികാരവും ഒക്കെയായെത്തിയ 'ഡാനി' എന്ന കഥാപാത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ആ ചിത്രത്തിന് ശേഷം ഡാനി പിന്നീട് സിനിമകളിൽ സജീവമായിരുന്നില്ല.

   എന്നാൽ ഇപ്പോൾ ഡാനി എന്ന കുര്യച്ചൻ ചാക്കോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. നീണ്ട 32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുര്യച്ചൻ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയത്. സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് മാതാപിതാക്കൾ തന്നെ അഭിമുഖത്തിന് കൊണ്ടുപോയതും താൻ സിനിമയുടെ ഭാഗമായി മാറിയതെന്നുമാണ് കുര്യച്ചൻ പറയുന്നത്.


   ക്ലാപ്പ് ഇൻ സ്റ്റുഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുര്യച്ചൻ വിശേഷങ്ങൾ പങ്കുവച്ചത്.
   Published by:Asha Sulfiker
   First published: