നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kurup | ബുർജ് ഖലീഫയിൽ 'കുറുപ്പ്' തെളിഞ്ഞു; സാക്ഷിയാവാൻ ദുൽഖർ സൽമാനും കുടുംബവും

    Kurup | ബുർജ് ഖലീഫയിൽ 'കുറുപ്പ്' തെളിഞ്ഞു; സാക്ഷിയാവാൻ ദുൽഖർ സൽമാനും കുടുംബവും

    Kurup movie got displayed in Burj Khalifa in the presence of Dulquer Salmaan and family | മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക

    ബുർജ് ഖലീഫയിൽ 'കുറുപ്പ്' തെളിഞ്ഞപ്പോൾ

    ബുർജ് ഖലീഫയിൽ 'കുറുപ്പ്' തെളിഞ്ഞപ്പോൾ

    • Share this:
      ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ (Burj Khalifa) ദുൽഖർ സൽമാന്റെ (Dulquer Salmaan) ത്രില്ലർ ചിത്രം ‘കുറുപ്പിലെ’ (Kurup) ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. നവംബർ 11 ന് യുഎഇ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുകയാണ്. ഇതാദ്യമായാണ് ഒരു മലയാള സിനിമ ബുർജ് ഖലീഫയുടെ സ്ഫടിക പാനലുകളിൽ മിന്നിത്തിളങ്ങുന്നത്.

      മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. വേള്‍ഡ് വൈഡ് 1500 തിയറ്ററുകളിലാണ് ചിത്രമെത്തുന്നത്.

      ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ഇതിനകം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി തീര്‍ന്നിട്ടുണ്ട്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

      പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.



      ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

      മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് - റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍ & എസ്തെറ്റിക് കുഞ്ഞമ്മ.

      Summary: Dulquer Salmaan movie Kurup lit up world's tallest building Burj Khalifa the other day in the presence of the lead actor and family. This is the first time a Malayalam movie is getting a display here 
      Published by:user_57
      First published:
      )}