• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'നായയെപ്പോലെ കുരയ്ക്കും'; സുന്ദർ സിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീറെഡ്ഡിക്കെതിരെ ഖുശ്ബു


Updated: July 18, 2018, 6:09 PM IST
'നായയെപ്പോലെ കുരയ്ക്കും'; സുന്ദർ സിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീറെഡ്ഡിക്കെതിരെ ഖുശ്ബു

Updated: July 18, 2018, 6:09 PM IST
ഹൈദരാബാദ്: നടി ശ്രീ റെഡ്ഡിയുടെ 'വെളിപ്പെടുത്തൽ' പരമ്പരയിൽ ഞെട്ടിവിറക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ പേരുകൾ ഓരോന്നായി വെളിപ്പെടുത്തുകയാണ് അവർ.

നടൻ നാനി, ശ്രീകാന്ത്, രാഘവ ലോറൻസ്, സംവിധായകരായ എ.ആർ മുരുഗദാസ് ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, നടൻ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല തുടങ്ങിയ പേരുകൾ ഓരോന്നായി വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ് ശ്രീ റെഡ്ഡി. ഇതിൽ ഏറ്റവും ഒടുവിലായി പുറത്ത് വന്നത് സംവിധായകനും നടനുമായ സുന്ദർ സിയുടെ പേരാണ്.

Loading...

ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാൽ സിനിമയിൽ അവസരം നൽകാമെന്ന് സുന്ദർ സി തന്നോട് പറഞ്ഞതായി ശ്രീറെഡ്ഡി പറഞ്ഞു. 'ഹൈദരാബാദിൽ അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഗണേഷാണ് സുന്ദർ സിയെ പരിചയപ്പെടുത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ക്യാമറാമാനുമായ സെന്തിൽകുമാർ സുന്ദർ സിയുടെ അടുത്തചിത്രത്തിൽ നായികവേഷം നൽകാൻ ശുപാർശ ചെയ്യാമെന്നും അറിയിച്ചു. അടുത്തദിവസം സുന്ദർ സി താമസിക്കുന്ന ഹോട്ടലലേക്ക് വിളിപ്പിച്ചു. വഴങ്ങിത്തന്നാൽ അവസരം നൽകാമെന്ന് അവിടെവെച്ച് സുന്ദർ സി പറയുകയായിരുന്നു'- തമിഴ് ലീക്ക്സ് എന്ന ഹാഷ്ടാഗോടെ ശ്രീറെഡ്ഡി ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ, ശ്രീറെഡ്ഡിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബു. 'പട്ടിയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിർത്താൻ ആവശ്യപ്പെടുന്നതും മണ്ടത്തരമാണ്- ഖുശ്ബു പ്രതികരിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീറെഡ്ഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുന്ദർ സിയും പ്രതികരിച്ചിട്ടുണ്ട്.

 

 
First published: July 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍