നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Laabam | നാലു മാസത്തിന് ശേഷം തമിഴ്‌നാട്ടില്‍ ആദ്യ റിലീസ്; വിജയ് സേതുപതിയുടെ 'ലാപം' തിയേറ്ററുകളില്‍

    Laabam | നാലു മാസത്തിന് ശേഷം തമിഴ്‌നാട്ടില്‍ ആദ്യ റിലീസ്; വിജയ് സേതുപതിയുടെ 'ലാപം' തിയേറ്ററുകളില്‍

    തിയറ്ററുകള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകള്‍ക്ക് പ്രവേശനം ഉള്ളത്

    • Share this:
      ചെന്നൈ:നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ ആദ്യ സിനിമ റിലീസായി. വിജയ് സേതുപതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാബം എന്ന ചിത്രമാണ് ആദ്യമായി റിലീസായിരിക്കുന്നത്. നാല് മാസത്തിന് ശേഷം തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം കാണാന്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്.

      കഴിഞ്ഞ മാസം 23മുതല്‍ തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകള്‍ക്ക് പ്രവേശനം ഉള്ളത്.

      വിജയ് സേതുപതി സംവിധായകന്‍ എസ്.പി.ജനനാഥനുമായി കൊകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ലാബം'. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. ജഗപതി ബാബുവാണ് ലാബം സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

      Also Read - Happy Birthday Biju Menon|'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ; ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജുവാര്യരും

      നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന 'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറക്കി. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് "ലളിതം സുന്ദരം".

      സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. പ്രമോദ് മോഹനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.

      വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹന്‍, രമ്യ നമ്പീശന്‍, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
      Published by:Karthika M
      First published:
      )}