• HOME
  • »
  • NEWS
  • »
  • film
  • »
  • തൊഴിലിടത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് തൊഴില്‍ മന്ത്രി ശിവൻകുട്ടിയുടെ ആശംസ

തൊഴിലിടത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് തൊഴില്‍ മന്ത്രി ശിവൻകുട്ടിയുടെ ആശംസ

ഭാവനയുടെ പുതിയ ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഈ മാസം 17 ന് തിയേറ്ററിലെത്തുകയാണ്

  • Share this:

    ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രയിലര്‍ കണ്ടുവെന്നും, സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് ആശംസ നേരുന്നുവെന്നും തൊഴിൽമന്ത്രി വി ശിവൻകുട്ടി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് ആശംസയുമായെത്തിയത്. നേരത്തെ മലയാള സിനിമയില്‍ നിന്നും മാറി നിന്ന ഭാവന ഐഎഫ്എഫ്‌കെ വേദിയില്‍ അപ്രതീക്ഷിത അതിഥിയായെത്തിയിരുന്നു.

    ഐഎഫ്എഫ്‌കെ വേദിയിലെത്തിയ ഭാവന മലയാളത്തിന് തിരിച്ചു വരവ് സന്ദേശം നല്‍കിയപ്പോള്‍ പുതിയ ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഈ മാസം 17 ന് തിയേറ്ററിലെത്തുകയാണ്.

    മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ – ‘ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. ഏറെ സന്തോഷം.  സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍…’

    ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
    ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍, അനാര്‍ക്കലി നാസര്‍, അഫ്‌സാന ലക്ഷ്മി, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

    Also Read- ഏതോ ജന്മകല്പനയിൽ നിന്നു വന്ന കലൈവാണി; വാണി ജയറാം വിട പറഞ്ഞത് വിവാഹ വാർഷിക ദിനത്തിൽ

    എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഡൂഡില്‍ മുനി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

    Published by:Rajesh V
    First published: