• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലക്ഷ്മിയോട് അമ്മ കാര്യങ്ങള്‍ പറഞ്ഞത് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍; എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണമെന്ന് ഇഷാന്‍


Updated: October 9, 2018, 2:42 PM IST
ലക്ഷ്മിയോട് അമ്മ കാര്യങ്ങള്‍ പറഞ്ഞത് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍; എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണമെന്ന് ഇഷാന്‍

Updated: October 9, 2018, 2:42 PM IST
തിരുവനന്തപുരം: ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും വിട്ടുപോയത് അറിയാതെ ആശുപത്രിക്കിടക്കയില്‍ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ഭര്‍ത്താവും മകളും മരിച്ച കാര്യം ലക്ഷ്മിയോട് അമ്മ പറഞ്ഞത് ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലെന്നു വെളിപ്പെടുത്തി ഗായകനും സംഗീതസംവിധായകന്‍ ഇഷാന്‍ ദേവ്.

മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം... ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ആഭ്യൂദയകാംഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക, പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.'- ഇഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Loading...

വാഹനാപകടത്തില്‍പ്പെട്ട് പരുക്കേറ്റ് അനന്തപുരി ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിയെ ഇന്നലെ വെന്റിലേറ്ററില്‍ നിന്ന് ഐ.സി.യുവിലേക്കു മാറ്റി. ഏതാനും ദിവസങ്ങള്‍ക്കകം ആരോഗ്യം വീണ്ടെടുക്കാനുകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു, ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ icu -വില്‍ -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന്‍ ഇപ്പൊ എന്നോട് പറഞ്ഞു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ, മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ആഭ്യൂദയകാംഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക, പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.'



First published: October 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍