• HOME
  • »
  • NEWS
  • »
  • film
  • »
  • Big Boss | 'പെണ്ണുമ്പിള്ള വിളി'; ബിഗ് ബോസിൽ ലക്ഷ്മിപ്രിയയും ജാസ്മിൻ മൂസയും കോമ്പുകോർത്തു

Big Boss | 'പെണ്ണുമ്പിള്ള വിളി'; ബിഗ് ബോസിൽ ലക്ഷ്മിപ്രിയയും ജാസ്മിൻ മൂസയും കോമ്പുകോർത്തു

വീക്കിലി ടാസ്‌ക്കിന്റെ ഭാഗമായി ആരൊക്കെ അകത്ത് കടക്കണമെന്ന് തീരുമാനിക്കാന്‍ പുറത്തുള്ളവരോട് ബിഗ് ബോസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം

Big boss Malayalam,

Big boss Malayalam,

  • Share this:
    ബിഗ് ബോസ് മലയാളം (Big Boss) സീസണ്‍ നാലിൽ തുടക്കം മുതൽക്കേ മത്സരാർഥികൾ തമ്മിൽ കോമ്പുകോർത്തു. ആദ്യ വീക്കിലി ടാസ്ക്കിനിടെയാണ് രണ്ടു മത്സരാർഥികൾ ഏറ്റുമുട്ടിയത്. നടി ലക്ഷ്മിപ്രിയ മറ്റുള്ളവരുടെ മേൽ അധികാരത്തോടെ ഇടപെടുന്നുവെന്നതിൽ വിമർശനം ഉയർന്നിരുന്നു. ഈ പ്രശ്നമാണ് ഒടുവിൽ ഒരു കലഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ജാസ്മിന്‍ മൂസയും ലക്ഷ്മി പ്രിയയും തമ്മിലാണ് പരസ്യമായി വാക്ക് തര്‍ക്കം ഉണ്ടായത്.

    വീക്കിലി ടാസ്‌ക്കിന്റെ ഭാഗമായി ആരൊക്കെ അകത്ത് കടക്കണമെന്ന് തീരുമാനിക്കാന്‍ പുറത്തുള്ളവരോട് ബിഗ് ബോസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. അകത്തുള്ളവരായ ഡെയ്സി, നിമിഷ, ജാസ്മിന്‍, അപര്‍ണ തുടങ്ങിയവര്‍ നേരത്തെ അകത്ത് വരാത്തവര്‍ക്ക് അവസരം നല്‍കണം എന്ന് വാദിച്ചു. എന്നാല്‍ ഭക്ഷണം ഉണ്ടാക്കണമെന്ന കാരണം ചൂണ്ടിക്കാണിച്ച്‌ ലക്ഷ്മി പ്രിയയുടേയും സുചിത്രയുടേയും പേരായിരുന്നു പുറത്തുളളവര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ ലക്ഷ്മിപ്രിയ ഉച്ചത്തിൽ സംസാരിച്ചത് ജാസ്മിനെയും ഡെയ്സിയെയും നിമിഷയെയും ചൊടിപ്പിച്ചു. അവർ ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ലക്ഷ്മിപ്രിയ തുടക്കം മുതൽ മറ്റുള്ളവരുടെ മേൽ അധികാരത്തോടെ പെരുമാറുന്നുവെന്നതാണ് പ്രധാന ആക്ഷേപം.

    മറ്റുള്ളവര്‍ക്ക് സംസാരിക്കാനുള്ള അവസരം പോലും ലക്ഷ്മിപ്രിയ നൽകുന്നില്ലെന്നാണ് മൂന്നുപേരുടെയും അഭിപ്രായം. ഇതിന് പിന്നാലെയാണ് മുറ്റത്ത് വച്ച്‌ ലക്ഷ്മി പ്രിയയും ജാസ്മിനും തമ്മില്‍ വാക്കുതർക്കം ഉണ്ടായത്. രാവിലെ മുതലുള്ള കാര്യങ്ങള്‍ കാട്ടിയാണ് ജാസ്മിന്റെ ലക്ഷ്മിപ്രിയയ്ക്കെതിരെ ആഞ്ഞടിച്ചത്. ലക്ഷ്മിപ്രിയയെ പെണ്ണുമ്പിള്ള, തള്ള എന്ന് വിളിക്കാറുണ്ടെന്നും ജാസ്മിൻ പറഞ്ഞു. എന്നാൽ അതിൽ തനിക്ക് പ്രശ്നമില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞെങ്കിലും രാത്രിയിൽ ഇതേ വിഷയത്തിൽ വീണ്ടും ഉടക്കുണ്ടാകുകയായിരുന്നു. തനിക്ക് ജാസ്മിനോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ പെണ്ണുമ്ബിള്ള, തള്ള എന്നൊന്നും വിളിക്കരുതെന്ന് ലക്ഷ്മി പറയുകയായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ വിളിക്കാറില്ലെന്നും ലക്ഷ്മിയോട് ചോദിച്ചപ്പോള്‍ പ്രശ്‌നമില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നും ജാസ്മിന്‍ ചൂണ്ടിക്കാണിച്ചു. ജാസ്മിന്റെ മറുപടി കേള്‍ക്കാതെ ലക്ഷ്മി കയറി പോവുകയും ചെയ്തു.

    Also See- Bigg Boss Malayalam 4 | ഇത്തവണ കളറാക്കാന്‍ എത്തിയ 17 താരങ്ങൾ; ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികൾ ആരെല്ലാം

    മലയാളികള്‍ക്ക് ഏറ്റവും പ്രയപ്പെട്ട ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചത് കഴിഞ്ഞ ആഴ്ച മുതലാണ്. കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചത് എങ്കില്‍ ഇത്തവണ തുടക്കത്തില്‍ തന്നെ 17 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

    Summary- Bigg Boss Malayalam (Bigg Boss) has been at loggerheads with the contestants since the beginning of season four. The two contestants clashed during the first weekly task. Actress Lakshmipriya has been criticized for wielding power over others. It was this problem that eventually led to a feud. Jasmine Moosa and Lakshmi Priya had a public verbal dispute.
    Published by:Anuraj GR
    First published: