HOME » NEWS » Film » LAL JOSE POSTS A CUTE VIDEO OF JUNGLE BABBLER EGGS COMING TO LIFE

ലാൽ ജോസിന്റെ വാഴത്തോട്ടത്തിലെ പൂത്താങ്കീരി മുട്ടകൾ വിരിഞ്ഞു; ആ മനോഹരകാഴ്ചയിതാ

പൂത്താങ്കീരി മുട്ടകൾ വിരിയുന്ന അപൂർവ കാഴ്ച വീഡിയോയിൽ പകർത്തി ലാൽ ജോസ്

News18 Malayalam | news18-malayalam
Updated: June 8, 2021, 10:51 AM IST
ലാൽ ജോസിന്റെ വാഴത്തോട്ടത്തിലെ പൂത്താങ്കീരി മുട്ടകൾ വിരിഞ്ഞു; ആ മനോഹരകാഴ്ചയിതാ
പക്ഷിക്കൂട്ടിലെ കാഴ്ച
  • Share this:
'ചിറകു കുരുത്തു തുടങ്ങും മുൻപൊരു ചിന്നക്കുരുവി നിനയ്ക്കുന്നു
നീലാകാശം കൂട്ടിന്നരികെ നിന്ന് പതുക്കെ വിളിക്കുന്നു

കാടിൻ മീതെ, വയലിൻ മീതെ, കടലിൻ മീതെ പോകണമോ
കുഞ്ഞിക്കാറ്റു കളിച്ചുനടക്കും കുന്നിൻ ചുമരിലിരിക്കണമോ'

സ്കൂൾ ക്‌ളാസ്സുകളിൽ ഈ കവിത കേട്ടവരുടെ ഭാവനയിൽ ഒരു കാഴ്ച ഉണ്ടായിരുന്നിരിക്കണം. അത് കാണാനുള്ള ഭാഗ്യം സിദ്ധിച്ചെങ്കിൽ, ഹാ, ഇതിലും വലിയ സന്തോഷമുണ്ടോ?

ആ കാഴ്ചയാണ് സംവിധായകൻ ലാൽ ജോസിന്റെ തോട്ടത്തിൽ നിന്നും ഇപ്പോൾ അനുഭവിച്ചറിയാൻ സാധിക്കുക. അത്ഭുതക്കാഴ്ചയായ മൂന്നു പൂത്താങ്കീരി മുട്ടകളിൽ രണ്ടെണ്ണം വിരിഞ്ഞു തുടങ്ങിയ കാഴ്ച ഒരു ചെറു വീഡിയോയിൽ പകർത്തി അദ്ദേഹം പോസ്റ്റ് ചെയ്തു.

രണ്ട് അതിഥികൾ എത്തിക്കഴിഞ്ഞു, മൂന്നാമത്തെയാൾ ഇനിയും ആ മുട്ടയ്ക്കുള്ളിൽ തന്നെ പതുങ്ങിയിരിപ്പാണ്. ചോരക്കുഞ്ഞെന്നോണം, ചുമപ്പ് നിറത്തിൽ ജീവന്റെ ചെറിയ തുടിപ്പുകൾ, വിരിഞ്ഞു വന്ന ആ മുട്ടകളിൽ കാണാം. അവയുടെ ചെറുഅനക്കം നിങ്ങൾക്കും ദൃശ്യമാകും.

മനംനിറയുന്ന കാഴ്ച കണ്ട ചാക്കോച്ചനും, നമിതയും, സൗബിനുമെല്ലാം വീഡിയോയ്ക്ക് താഴെ റിയാക്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടു ദിവസങ്ങൾക്കു മുൻപാണ് വാഴക്കുലകളുടെ ഇടയിൽ നിന്നുള്ള അപൂർവ കാഴ്ച ലാൽ ജോസ് പോസ്റ്റ് ചെയ്തത്. വീഡിയോ ചുവടെ കാണാം.








View this post on Instagram






A post shared by laljose (@laljosemechery)






ചപ്പിലക്കിളി എന്ന് നാട്ടിൽ വിളിക്കുന്ന പൂത്താങ്കീരിയുടെ മുട്ടകളാണ് കുലച്ചുനിന്ന വാഴയുടെ ഇടയിൽ കൂട്ടിലുണ്ടായിരുന്നത്. താൻ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച കാണുന്നത് എന്ന് ലാൽജോസ് ന്യൂസ്18 നോട് പറഞ്ഞു. മീശമാധവനിൽ ഹരിശ്രീ അശോകനെ നീലകൃഷ്ണനാക്കിയ സംവിധായകൻ പക്ഷേ നീല മുട്ടകൾ അതിനു മുൻപ് കണ്ടിട്ടില്ല. നീലപൊന്മാനുള്ള പറമ്പ് കൂടിയാണ്. മൺതിട്ടയിലെ പൊത്തിൽ മുട്ടയിടുകയും കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന നീലപ്പൊന്മാൻ അദ്ദേഹത്തിന്റെ ലോക്ക്ഡൗൺ കാഴ്ചയാണ്.

തുടക്കത്തിൽ മുട്ടകൾ നീലപ്പൊന്മാന്റേതാകും എന്നാണ് കരുതിയതെന്നും ലാൽ ജോസ്. എന്നാൽ പിന്നീടാണ് മനസിലായത് തവിട്ടു നിറത്തിലെ പൂത്താങ്കീരിയാണ് നീല മുട്ട ഇടുന്നതെന്ന്. ശാസ്ത്രഭാഷയിൽ 'Eggs of Jungle babbler' നമുക്ക് പൂത്താങ്കിരി അല്ലെങ്കിൽ കരിയില കിളി മുട്ട. എന്തായാലും വാര്‍ത്തറിഞ്ഞ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ പോലും മായന്നൂരിലെ വീട്ടിലേക്ക് ആകർഷിച്ചിരിക്കുകയാണ് ഈ മുട്ടകൾ.

Summary: Director Lal Jose has posted a short video from his plantain farm on Instagram showing the eggs of Jungle Babbler coming to life. He had earlier posted the beautiful sight in pictures, when the eggs in blue colour were caught by surprise
Published by: user_57
First published: June 8, 2021, 10:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories