നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷൊർണൂർ ഗസ്റ്റ് ഹൗസിൽ സഖാവിനൊപ്പം; ഇ.എം.എസിനൊപ്പം ഒരു ഓർമ്മചിത്രവുമായി മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലാൽ ജോസ്

  ഷൊർണൂർ ഗസ്റ്റ് ഹൗസിൽ സഖാവിനൊപ്പം; ഇ.എം.എസിനൊപ്പം ഒരു ഓർമ്മചിത്രവുമായി മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലാൽ ജോസ്

  ചിത്രം പ്രത്യക്ഷപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ

  ലാൽ ജോസും സുഹൃത്തുക്കളും ഇ.എം.എസിനൊപ്പം

  ലാൽ ജോസും സുഹൃത്തുക്കളും ഇ.എം.എസിനൊപ്പം

  • Share this:
   അടുത്തിടെയായി മലയാള ചലച്ചിത്ര ലോകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ അവർക്കു പ്രിയങ്കരമായ ഓർമ്മചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അത്തരത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോയാണിത്. അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമാ ജീവിതം കുറിച്ച് പിന്നീട് സംവിധായകനായി മാറി, ചലച്ചിത്ര ലോകത്ത് ഒട്ടേറെ അവിസ്മരണീയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഇടത്തു നിന്നും രണ്ടാമതായി നിൽക്കുന്നത്.

   മമ്മൂട്ടിയുടെ 'ഒരു മറവത്തൂർ കനവ്' മുതൽ 'നാൽപത്തിയൊന്ന്' വരെ സംവിധാനം ചെയ്ത സംവിധായകൻ ലാൽ ജോസ് പോസ്റ്റ് ചെയ്ത സഖാവ് ഇ.എം.എസിനൊപ്പമുള്ള ഒരു അപൂർവ ചിത്രമാണിത്. ഇടതു വശം ചേർന്ന് നിൽക്കുന്നത് ആർട്ട് ഡയറക്ടർ പ്രേമചന്ദ്രൻ. പിന്നെയുള്ളത് ലാൽ ജോസിന്റെ മറ്റു രണ്ട് പരിചയക്കാരാണ്. ഒരുപക്ഷേ 'അഴകിയ രാവണനിലെ' സിനിമയ്ക്കുള്ളിലെ ഷൂട്ടിംഗ് രംഗത്തിൽ കണ്ട മുഖവുമായിട്ടാവും കൂടുതൽ സമാനത തോന്നുക.
   View this post on Instagram


   A post shared by laljose (@laljosemechery)


   മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മുൻനിര താരങ്ങളെല്ലാം ലാൽ ജോസ് സിനിമകളിൽ നായകന്മാരായിട്ടുണ്ട്. സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, സലിം കുമാർ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ലാൽ ജോസിന്റെ നായകന്മാരായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.

   സിനിമാ ജീവിതത്തിൽ ഇടയ്ക്കിടെ അതിഥി വേഷങ്ങളിൽ ലാൽ ജോസ് പ്രത്യക്ഷപ്പെടാറുണ്ട്. ദുൽഖർ നിർമ്മിച്ച 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി ലാൽ ജോസ് കാമിയോ ചെയ്തത്. 'ജിപ്സി' എന്ന തമിഴ് സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.  മൂന്നു ചിത്രങ്ങളുടെ നിർമ്മാതാവാണ്.
   Published by:user_57
   First published: