നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meow Movie| പൂച്ചയായി സൗബിൻ; ലാൽജോസിന്റെ മ്യാവൂ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  Meow Movie| പൂച്ചയായി സൗബിൻ; ലാൽജോസിന്റെ മ്യാവൂ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'. മംമ്ത മോഹൻദാസാണ് നായിക

  Meow-Firstlook-Poster

  Meow-Firstlook-Poster

  • Share this:
   കൊച്ചി: സൗബിന്‍ സാഹിര്‍ (Soubin Sahir), മംമ്ത മോഹന്‍ദാസ് (Mamta Mohandas)എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
   ലാല്‍ജോസ് (Laljose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) റിലീസായി. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന സിനിമയില്‍ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

   ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയിലാണ് സിനിമ ചിത്രീകരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.

   ലൈൻ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്, സ്റ്റില്‍സ്- ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍. പൂർണമായും ദുബായില്‍ ചിത്രീകരിക്കുന്ന മ്യാവൂ എല്‍ ജെ ഫിലിംസ് തീയറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.   അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം 'പുഷ്പ'യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

   അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ മൂന്നാം ഗാനം റിലീസ് ചെയ്തു. 'സാമി സാമി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് റിലീസ് ചെയ്തത്. സിത്താരയാണ് ​ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത്. സിജു തുറവൂരിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ദേവി ശ്രി പ്രസാദാണ്.

   ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.   മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
   Published by:Rajesh V
   First published:
   )}