• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi birthday | കെ.ഡി. കമ്പനിയുടെ കണ്ണപ്പൻ മുതലാളിക്ക് പിറന്നാൾ ആശസയുമായി ദാസപ്പൻ മുതലാളി

Suresh Gopi birthday | കെ.ഡി. കമ്പനിയുടെ കണ്ണപ്പൻ മുതലാളിക്ക് പിറന്നാൾ ആശസയുമായി ദാസപ്പൻ മുതലാളി

സുരേഷ് ഗോപിക്ക് തെങ്കാശിപ്പട്ടണം സ്റ്റൈൽ പിറന്നാൾ ആശംസയുമായി ലാൽ

തെങ്കാശിപട്ടണത്തിൽ സുരേഷ് ഗോപിയും ലാലും

തെങ്കാശിപട്ടണത്തിൽ സുരേഷ് ഗോപിയും ലാലും

  • Share this:
    കണ്ണപ്പനും ദാസപ്പനും ദേവൂട്ടിയും അവരുടെ കെ.ഡി. കമ്പനിയും മലയാളത്തിൽ ഇറങ്ങിയിട്ട് 21 വർഷങ്ങൾ തികയുന്നു. വിദ്യാഭ്യാസം കുറവെങ്കിലും വിജയകരമായി ബിസിനസ് നടത്തി, ഒരുകാലത്ത് ജീവിക്കാനിറങ്ങി തിരിച്ച പലയിടങ്ങളും സ്വന്തമാക്കുന്ന കണ്ണപ്പനായി സുരേഷ് ഗോപിയും ദാസപ്പനായി ലാലും വേഷമിട്ടു. കൂടാതെ ഇരുവരുടെയും അനുജത്തി ദേവൂട്ടിയായി കാവ്യാ മാധവൻ വേഷമിട്ടു.

    അടിപിടിയും ചില്ലറ കച്ചവടങ്ങളുമായി നടന്ന കണ്ണേട്ടനെയും ദാസേട്ടനെയും ബിസിനെസ്സുകാരാക്കി മാറ്റുന്നതിൽ ദേവൂട്ടിക്കും ഒരു ചെറിയ പങ്കുണ്ട്. ദേവൂട്ടി കുട്ടിയായിരിക്കെ ചേട്ടന്മാരുടെ സംരംഭത്തിന് നൽകിയ പേരാണ് കെ.ഡി. കമ്പനി. ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് സ്കൂൾ വിദ്യാർത്ഥിനിയായ ദേവൂട്ടി ആ പേര് കണ്ടെത്തിയത്.

    ഇന്നും മനസ്സിന് കുളിർമയേകുന്ന സിനിമയായി കണ്ടിരിക്കാവുന്ന തെങ്കാശിപ്പട്ടണത്തിന്റെ ഓർമ്മയിൽ അന്നത്തെ ദാസപ്പനായ ലാൽ കൂട്ടുകാരനായ കണ്ണപ്പനെ അവതരിപ്പിച്ച സുരേഷ് ഗോപിക്ക് ആശംസയേകുന്നു. 'ഇതുപോലുള്ള ദിവസങ്ങൾ വീണ്ടും വീണ്ടും ഉണ്ടാവട്ടെ' എന്നാണ് ആ പഴയ ഓർമ്മ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ലാലിന് പറയാനുള്ളത്.








    View this post on Instagram






    A post shared by LAL (@lal_director)






    റാഫി മെക്കാർട്ടിൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഇവരെക്കൂടാതെ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചത് ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവരാണ്. സലിം കുമാർ, സ്ഫടികം ജോർജ് എന്നിവരും ശ്രദ്ധേയവേഷങ്ങൾ ചെയ്തു.

    തന്നെ തിരക്കുള്ള നടനാക്കി മാറ്റിയ 'തെങ്കാശിപ്പട്ടണം' എന്ന സിനിമയുടെ ഓർമ്മയിലാണ് കഴിഞ്ഞ കൊല്ലം സലിം കുമാർ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ചത്.

    Also read: വേറിട്ട വേഷവുമായി SG251; സുരേഷ് ഗോപിയുടെ 251-ാം സിനിമയിലെ ലുക്ക് പുറത്തിറങ്ങി

    ഇനിയും പേരിട്ടിട്ടില്ലാത്ത 251-ാം ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് പുറത്തിറങ്ങി. നിലവിൽ വർക്കിംഗ് ടൈറ്റിലായ SG251 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഒരു വാച്ച് മെക്കാനിക്കിന്റെ റോൾ എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്.

    മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

    Summary: Lal sent a heartfelt birthday wish for Suresh Gopi sharing a pic from their superhit movie Thenkasipattanam released way back in 2000. The two played lead characters in the film
    Published by:Meera Manu
    First published: