• HOME
 • »
 • NEWS
 • »
 • film
 • »
 • HBD Biju Menon | 'ലളിതം സുന്ദരം' ഫസ്റ്റ്ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ജന്മദിനത്തിന് പുറത്തിറക്കുന്നു

HBD Biju Menon | 'ലളിതം സുന്ദരം' ഫസ്റ്റ്ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ജന്മദിനത്തിന് പുറത്തിറക്കുന്നു

മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം

 • Last Updated :
 • Share this:
  മലയാളികളുടെ ഇഷ്ട താരങ്ങളാണ് ബിജു മേനോനും മഞ്ജു വാര്യരും. നീണ്ട ഇടവേളയ്ക്കു ശേഷം പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ വീണ്ടുമൊന്നിക്കുന്ന ചിത്രം, 'ലളിതം സുന്ദര'ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ബിജു മേനോന്റെ ജന്മദിനമായ നാളെ രാവിലെ 11 മണിക്ക് പുറത്തിറങ്ങും.

  മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെഞ്ച്വറി ഫിലിംസിന്റെ സഹകരണത്തോടെയാണ് താരം ലളിതം സുന്ദരം നിര്‍മിക്കുന്നത്.

  വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പി സുകുമാറും ഗൗതം ശങ്കറും ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും നിര്‍വഹിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.

  ചിത്രത്തില്‍ സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹന്‍, രമ്യ നമ്പീശന്‍, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  എഡിറ്റിംഗ് - ലിജോ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ബിനീഷ് ചന്ദ്രന്‍, ബിനു ജി, ആര്‍ട്ട് - എം ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - എ ഡി ശ്രീകുമാര്‍, പി ആര്‍ ഓ - വാഴൂര്‍ ജോസ്, എ എസ് ദിനേശ്, സ്റ്റില്‍സ് - രാഹുല്‍ എം സത്യന്‍, പ്രൊമോ സ്റ്റില്‍സ് - ഷനി ഷാക്കി, ഡിസൈന്‍ - ഓള്‍ഡ് മങ്ക്‌സ്.

  പൃഥ്വിരാജ്- നയൻ‌താര ചിത്രം 'ഗോൾഡ്' ഷൂട്ടിംഗ് ആരംഭിച്ചു

  'പ്രേമം' സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗോൾഡ്' ആലുവയിൽ ഷൂട്ടിംഗ് ആരംഭിച്ചു. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രമാണ് ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്നത്. സെപ്റ്റംബർ നാലാം വാരം മുതൽ പൃഥ്വിരാജ് സെറ്റിൽ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമ്മാതാക്കൾ.

  പൃഥ്വിരാജ് അൽഫോൺസിന്റെ തിരക്കഥയിൽ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ഷൂട്ടിന്റെ സമയം തീരുമാനിക്കാൻ ഉറപ്പിക്കുകയുമായിരുന്നു എന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. നടൻ അജ്മൽ അമീർ ഒരു ശ്രദ്ധേയ വേഷം സിനിമയിൽ അവതരിപ്പിക്കും എന്ന് സൂചനയുണ്ട്.

  'പാട്ട് ' എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ സിനിമ തുടങ്ങാൻ വൈകുന്ന വേളയിൽ അൽഫോൺസ് പുതിയ പ്രൊജക്ടുമായി മുന്നോട്ടു പോവുകയായിരുന്നു.

  അടുത്തിടെ തെലങ്കാനയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന 'ബ്രോ ഡാഡി' ചിത്രീകരണം പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു. മോഹൻലാൽ, മീന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമയിൽ പൃഥ്വിരാജ് സംവിധായകന്റെയും നടന്റെയും റോളിൽ എത്തുന്നുണ്ട്. മോഹൻലാലിൻറെ മകന്റെ വേഷം ചെയ്യുന്നത് പൃഥ്വിരാജാണ്.
  Published by:Karthika M
  First published: