• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'എസ് കുമാർ; നിങ്ങളൊരു സംഭവമാണ്, കുമാരസംഭവം' - കുമാർജിയുടെ അദ്ദേഹം അറിയാതെ പകർത്തിയ ദൃശ്യങ്ങളുമായി ലാൽജോസ്

ഷൂട്ടിങ്ങിനിടയിൽ സിനിമയുടെ ക്യാമറ ചെയ്ത എസ് കുമാറിനെ അദ്ദേഹമറിയാതെ ക്യാമറയിൽ പകർത്തി സിനിമ ഇറങ്ങുന്നതിനു മുമ്പേ അദ്ദേഹത്തെക്കുറിച്ചുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകാണ് ലാൽജോസ്.

news18
Updated: June 14, 2019, 4:14 PM IST
'എസ് കുമാർ; നിങ്ങളൊരു സംഭവമാണ്, കുമാരസംഭവം' - കുമാർജിയുടെ അദ്ദേഹം അറിയാതെ പകർത്തിയ ദൃശ്യങ്ങളുമായി ലാൽജോസ്
എസ് കുമാറിനെ ആശ്ലേഷിക്കുന്ന ലാൽജോസ്
news18
Updated: June 14, 2019, 4:14 PM IST
കൊച്ചി: സിനിമാജീവിതത്തിൽ തന്‍റെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ നാൽപ്പത്തിയൊന്നിന്‍റെ പണിപ്പുരയിലാണ് സംവിധായകൻ ലാൽജോസ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. എന്നാൽ, ഷൂട്ടിങ്ങിനിടയിൽ സിനിമയുടെ ക്യാമറ ചെയ്ത എസ് കുമാറിനെ അദ്ദേഹമറിയാതെ ക്യാമറയിൽ പകർത്തി സിനിമ ഇറങ്ങുന്നതിനു മുമ്പേ അദ്ദേഹത്തെക്കുറിച്ചുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകാണ് ലാൽജോസ്.

1978ൽ മോഹൻലാൽ ചിത്രമായ തിരനോട്ടത്തിൽ തുടങ്ങി ഇപ്പോൾ തന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ നാൽപ്പത്തിയൊന്നിൽ എത്തി നിൽക്കുമ്പോൾ എസ് കുമാറെന്ന ക്യാമറമാനോടുള്ള ലാൽജോസിന്‍റെ ആദരവും ആരാധനയും മുഴുവനായി വീഡിയോയിൽ ദൃശ്യമാണ്. ലാൽജോസിന്‍റെ വിശദീകരണത്തോടു കൂടിയാണ് ലൊക്കേഷനിൽ നിന്ന് പകർത്തിയ എസ് കുമാറിന്‍റെ ദൃശ്യങ്ങൾ കോർത്തിണക്കിയിരിക്കുന്നത്.

ലാൽജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാൽപ്പത്തിയൊന്നിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയർ ക്യാമറാമാൻ എസ്.കുമാറാണ് ഇക്കുറിയും ക്യാമറ. നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിങ്ങിനിടെ ഞങ്ങൾ ക്യാമറാമാൻ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയിൽ പകർത്തി. കുമാർജിയെ കുറിച്ചുള്ള ആ വീഡിയോ ഇതാ... നാൽപ്പത്തിയൊന്ന്💪💪💪

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...