നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meow Movie| ലാൽജോസ് - സൗബിൻ ചിത്രം മ്യാവൂ തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

  Meow Movie| ലാൽജോസ് - സൗബിൻ ചിത്രം മ്യാവൂ തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

  സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.

  meow

  meow

  • Share this:
   ലാല്‍ജോസും (Laljose) സൗബിൻ ഷാഹിറും (Soubin Shahir) മംമ്ത മോഹൻദാസും (Mamta Mohandas) ഒന്നിക്കുന്ന ചിത്രം 'മ്യാവൂ' (Meow) തീയറ്റർ റിലീസിന് ഒരുങ്ങുന്നു. ക്രിസ്മസ് റിലീസായി ( Christmas release) ചിത്രം ഡിസംബർ 24ന് തീയറ്ററുകളിലെത്തുമെന്ന് ലാൽ ജോസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് മ്യാവൂ സെന്‍സര്‍ ചെയ്തത്.

   ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം എഴുതി ലാൽജോസ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ മറ്റു മൂന്നു ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ഇതിൽ അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളേപ്പോലെ ഗൾഫ് പശ്ചാത്തലത്തിലാണ് മ്യാവൂ വരുന്നത്. ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാനവേഷത്തിലെത്തുന്നു. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും സിനിമയിലുണ്ട്. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലാണ്​ സിനിമ ചിത്രീകരിച്ചത്.

   തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്​മല്‍ ബാബു നിര്‍വഹിക്കും. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരും. ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈൻ-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘുരാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്​ കരുണാകരന്‍. എല്‍ ജെ ഫിലിംസാണ് സിനിമ തീയറ്ററിലെത്തിക്കുന്നത്.   26ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി നാലു മുതല്‍ 11 വരെ തിരുവനന്തപുരത്ത്

   26 -ാമത് രാജ്യാന്തര ചലച്ചിത്രമേള (IFFK)യുടെ തീയതി മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്‌കെ നടക്കുക. തിരുവനന്തപുരമായിരിക്കും വേദി.മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

   കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പ്പോലും ഐഎഫ്എഫ്കെ മുടക്കമില്ലാതെ നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഐഎഫ്എഫ്കെയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

   അതേ സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എല്‍ തിയേറ്റര്‍ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏരീസ് പ്‌ളക്‌സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1ല്‍ ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
   Published by:Rajesh V
   First published:
   )}