നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Lara Dutta | ലാറ ദത്തയ്ക്ക് ഇന്ന് 43-ാം പിറന്നാൾ; പ്രായമാകുന്തോറും ജീവിതം ആഘോഷമാക്കി ബോളിവുഡ് സുന്ദരി

  Happy Birthday Lara Dutta | ലാറ ദത്തയ്ക്ക് ഇന്ന് 43-ാം പിറന്നാൾ; പ്രായമാകുന്തോറും ജീവിതം ആഘോഷമാക്കി ബോളിവുഡ് സുന്ദരി

  Lara Dutta celebrates her 43rd birthday today | നിലവിലെ സാഹചര്യത്തിൽ ജീവിതം തന്നെ വളരെ ദുർബലമാണെന്നും അതിനാൽ ഓരോ ദിവസവും ആഘോഷിക്കേണ്ടതുണ്ടെന്നും ലാറ പറയുന്നു

  ലാറ ദത്ത

  ലാറ ദത്ത

  • Share this:
   ബോളിവുഡ് നടി ലാറ ദത്തയ്ക്ക് ഇന്ന് 43-ാം പിറന്നാൾ. ജന്മദിനാഘോഷങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ലാറ ദത്ത. എന്നാൽ കോവിഡ് -19 പ്രതിസന്ധി കാരണം ഈ വർഷം ആഘോഷങ്ങളുടെ നിറം അൽപ്പം മങ്ങി. നിലവിലെ സാഹചര്യത്തിൽ ജീവിതം തന്നെ വളരെ ദുർബലമാണെന്നും അതിനാൽ ഓരോ ദിവസവും ആഘോഷിക്കേണ്ടതുണ്ടെന്നും ലാറ പറയുന്നു.

   ഫെബ്രുവരി മുതൽ, ദത്ത തന്റെ വരാനിരിക്കുന്ന വെബ് ഷോയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. എന്നാൽ ജന്മദിനത്തിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലാറ ദത്ത പറഞ്ഞു. തന്റെ മകളുമായും കുടുംബാംഗങ്ങളുമായും ധാരാളം സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും ലാറ ദത്ത പറഞ്ഞു.

   വൈറസ് പ്രതിസന്ധികൾക്കിടയിൽ ദത്ത ആഘോഷിക്കുന്ന രണ്ടാമത്തെ ജന്മദിനമാണിത്. കഴിഞ്ഞ വർഷവും കോവിഡ് പ്രതിസന്ധികൾക്കിടയിലായിരുന്നു പിറന്നാൾ ആഘോഷം. താൻ വലിയ പാർട്ടികൾ നടത്തുന്ന ആളല്ലെന്നും അതിനാൽ ആഘോഷങ്ങളിൽ വലിയ മാറ്റമില്ലെന്നും ലാറ ദത്ത പറഞ്ഞു. കൊറോണയ്ക്ക് മുമ്പ് തന്റെ ജന്മദിനത്തിൽ ചെലവഴിക്കുന്ന അതേ ആളുകൾക്കൊപ്പമാണ് ഇപ്പോഴും ജന്മദിനം ആഘോഷിക്കുന്നതെന്ന് ലാറ ദത്ത പറഞ്ഞു.

   മകൾ സൈറയാണ് ആഘോഷങ്ങളുടെ ആസൂത്രക. ലാറയുടെ സഹോദരിയും സമീപത്ത് തന്നെയാണ് താമസിക്കുന്നത്. അവരും ആഘോഷങ്ങളിൽ പങ്കുചേരും. ജന്മദിനം ആഘോഷിക്കപ്പെടേണ്ടതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഈ ദിനം സ്പെഷ്യലാക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ദത്ത കൂട്ടിച്ചേർത്തു.   ജീവിതം വളരെ ദുർബലവും ഹ്രസ്വവുമാണ്. നാളെ എന്താണ് സംഭവിക്കുക എന്ന ആർക്കും അറിയില്ല. അതിനാൽ ആഘോഷങ്ങൾ വളരെ പ്രധാനമാണെന്നാണ് താൻ കരുതുന്നതെന്നും ലാറ ദത്ത പറയുന്നു. തനിക്ക് ജന്മദിനം ആഘോഷിക്കാൻ ഇഷ്ടമല്ലെന്നും ഇത് എല്ലാ ദിവസവും പോലെ മാത്രമാണെന്നും പറയുന്ന ധാരാളം ആളുകളെ തനിക്കറിയാം. ആളുകൾ ഇങ്ങനെ ചിന്തിക്കുന്നത് തന്നെ വളരെയധികം വിഷമിപ്പിക്കാറുണ്ടെന്നും ലാറ കൂട്ടിച്ചേർത്തു.

   ഇന്ന് തന്റെ മുന്നിൽ വരുന്ന പ്രതിസന്ധികളെ നേരിടാൻ താൻ പഠിച്ചുവെന്നും നാളയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും ചെറിയ കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും ലാറ ദത്ത പറയുന്നു. ഒഴുക്കിനൊപ്പം നീങ്ങുക എന്നതാണ് തന്റെ രീതിയെന്നും ലാറ വ്യക്തമാക്കി.

   മുൻ ടെന്നീസ് താരം മഹേഷ് ഭൂപതിയാണ് ലാറ ദത്തയുടെ ഭർത്താവ്. തമിഴ് സിനിമകളിലാണ് ലാറ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. 2003 ൽ പുറത്തിറങ്ങിയ അന്ദാസ് എന്ന ചിത്രമായിരുന്നു ലാറയുടെ ആദ്യ ഹിന്ദി സിനിമ. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ഇതിനു ശേഷം പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ബോളിവുഡിലെ ഒരു മുൻ നിര നായികയാവാൻ ലാറക്ക് കഴിഞ്ഞില്ല. ഉത്തർ പ്രദേശിലെ ഗാസിയബാദിലാണ് ലാറ ദത്ത ജനിച്ചത്.

   Keywords: Lara Dutta, Happy Birthday, Actress, Bollywood, ലാറ ദത്ത, ജന്മദിനം, ബോളിവുഡ്, നായിക
   Published by:user_57
   First published:
   )}