HOME » NEWS » Film » LAST VIDEO OF VIVEK DOING THE ROUNDS ON SOCIAL MEDIA

Vivek | നടൻ വിവേകിന്റെ അവസാനത്തെ വീഡിയോ; നൊമ്പരമായി ആ വാക്കുകൾ

Last video of Vivek doing the rounds on social media | മരണത്തിന് രണ്ടു ദിവസം മുൻപ് വിവേക് സംസാരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ. ജനങ്ങളുടെ ആരോഗ്യം ആഗ്രഹിച്ച പ്രിയനടനെയാണ് മരണം കവർന്നത്

News18 Malayalam | news18-malayalam
Updated: April 18, 2021, 9:52 AM IST
Vivek | നടൻ വിവേകിന്റെ അവസാനത്തെ വീഡിയോ; നൊമ്പരമായി ആ വാക്കുകൾ
വിവേക്
  • Share this:
ആരാധകരെ അതീവ ദുഖത്തിലാഴ്ത്തിയാണ് നടൻ വിവേക് വിടപറഞ്ഞത്. ഏപ്രിൽ 17 ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് നേരിട്ട അദ്ദേഹത്തെ ചെന്നൈ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിംഗ് ചെയ്യുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മരണത്തിനു രണ്ടു ദിവസം മുൻപ് വിവേക് കോവിഡ് വാക്സിൻ സ്വീകരിച്ച് ഏവരെയും ഉദ്ബോധിപ്പിക്കുക കൂടി ചെയ്തിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. അന്നേരം അദ്ദേഹം സംസാരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

തമിഴ്നാട്ടിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോവാക്സിൻ സ്വീകരിക്കാനെത്തിയത്. ശേഷം അദ്ദേഹം കൂടുതൽപ്പേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും ആഹ്വനം ചെയ്തു. (വീഡിയോ ചുവടെ)



അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. "പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല," വിവേക് പറഞ്ഞതിങ്ങനെ.

അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടത് കൊറോണറി ആർട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂർണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്. ഒരു മണിക്കൂറോളം എടുത്താണ് ഡോക്‌ടർമാർ ആ ബ്ലോക്ക് മാറ്റിയത്. വാക്സിൻ സ്വീകരിച്ചത് കൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്‌ടർമാർ പറഞ്ഞു. പരിശോധനയിൽ വിവേക് കോവിഡ് നെഗറ്റീവ് ആണ്.

ആശുപത്രിയിൽ എത്തിക്കുമ്പോൾ വിവേകിന് മിതമായ രക്തസമ്മർദ്ദം ഉണ്ടായിരുന്നു. മുൻപൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയിൽ വന്നിരുന്നില്ല എന്നും ഡോക്‌ടർമാർ അറിയിച്ചിരുന്നു.

Summary: The final video of actor Vivek is doing the rounds on social media. He had taken Covid vaccine just two days before his death. Vivek was also chosen as the ambassador to drive home the important messages of health among public
Published by: user_57
First published: April 18, 2021, 9:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories