ആള്‍ക്കൂട്ട ബഹളങ്ങളോട് എന്നും അകലം പാലിച്ച പ്രതാപ് പോത്തന് തന്റെ അവസാന നിമിഷങ്ങളിലും ശീലം ആവര്‍ത്തിച്ചു.
Last Updated :
Share this:
'നാഥാ നീ വരും കാലോച്ച കേള്‍ക്കുവാന്‍ കാതോര്‍ത്ത് ഞാനിരുന്നു' ചാമരം സിനിമയില്‍ സറീനാ വഹാബിന്റെ ഗാനം പോലെയാണ് അതുവരെ കണ്ടുശീലിച്ച നായക സങ്കല്പ്പങ്ങളില് നിന്ന് വ്യത്യസ്നമായ ഒരു നായക സങ്കല്‍പ്പമായാണ് പ്രതാപ് പോത്തന്റെ വിനോദ് കടന്നുവന്നത്. ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ പ്രണയസ്വപ്നങ്ങളിലേക്ക് ചാമരം വീശുന്ന ഓര്‍മയായി പ്രതാപ് പോത്തനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും മാറി.
മദിരാശി ജീവിതത്തിനിടെ സംവിധായകന് ഭരതനെ കണ്ടുമുട്ടിയതും അദ്ദേഹത്തിന്റെ 'ആരവം' എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചതും പ്രതാപ് പോത്തന്റെ ജീവിത്തതില്‍ നിര്‍ണായകമായി. അക്കാലത്തെ സിനിമകളിലെ നായകന് വേണ്ടിയിരുന്ന സൗന്ദര്യം തനിക്കില്ലെന്ന ബോധ്യം പ്രതാപ് പോത്തനുണ്ടായിരുന്നു. എന്നാല്‍ പ്രതാപ് പോത്തനിലെ നടനെ വെളിച്ചത്ത് കൊണ്ടുവരാനാണ് ഭരതന് ആഗ്രഹിച്ചത്.
ആദ്യ സിനിമയായ ആരവം വന്‍ പരാജയമായി മാറിയപ്പോഴും അടുത്ത ചിത്രമായ തകരയില്‍ പ്രതാപ് പോത്തനെ നായകനാക്കാന്‍ ഭരതന് തയാറായതും ഇക്കാരണത്താലാണ്. പിന്നെ വന്നത് ചാമരം. തുടർന്ന് പ്രതാപ് പോത്തന്റെ വശ്യമായ കണ്ണുകളിലൂടെ മലയാള സിനിമ സഞ്ചരിച്ച നാളുകളാണ് കടന്നുപോയത്.ഹിപ്പി സ്റ്റൈല്‍ മുടിയും ഗോള്‍ഡന്‍ ഫ്രെയിം കണ്ണടയുമായി പ്രണയനായകനായി കടന്നുവന്ന
ഒരു ചാമരമായി വളരാന്‍ കൊതിച്ച പ്രതാപ് പോത്തന് ആരവമില്ലാതെ തന്റെ ചിത്രമായ ഒരു യാത്രാമൊഴിയിലെ ഗാനം പോലെ തൈമാവിൻ തണലിലേക്ക് അലിഞ്ഞു ചേര്‍ന്നു. മകള്‍ കേയ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ നട്ട മാവിന് തൈയുടെ ചുവട്ടിലേക്ക് പ്രതാപ് പോത്തന്റെ ചിതാഭസ്മം അലിഞ്ഞുചേര്‍ന്നു.
ആള്‍ക്കൂട്ട ബഹളങ്ങളോട് എന്നും അകലം പാലിച്ച പ്രതാപ് പോത്തന് തന്റെ അവസാന നിമിഷങ്ങളിലും ശീലം ആവര്‍ത്തിച്ചു. മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കി ആരവങ്ങളൊന്നും ഇല്ലാതെ ന്യൂ ആവഡി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ നിന്നും തലമുറകളുടെ പ്രണയ നായകന് യാത്രയായി.
പ്രതാപ് പോത്തന് അന്ത്യയാത്രയില്‍ ധരിച്ചത് തനിക്കേറ്റവും പ്രിയപ്പെട്ട സ്വര്‍ണ നിറത്തിലുള്ള പൈജാമയും ജുബ്ബയും. ഒടുവിൽ ആ തൈമാവിൻ തണലിലേക്ക്..
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.