• HOME
  • »
  • NEWS
  • »
  • film
  • »
  • Lata Mangeshkar Passes Away| വിടവാങ്ങിയത് ഇന്ത്യയുടെ വാനമ്പാടി; ലത മങ്കേഷ്കർ അനശ്വരമാക്കിയ ഗാനങ്ങൾ

Lata Mangeshkar Passes Away| വിടവാങ്ങിയത് ഇന്ത്യയുടെ വാനമ്പാടി; ലത മങ്കേഷ്കർ അനശ്വരമാക്കിയ ഗാനങ്ങൾ

മലയാളത്തിലും ലതാ മങ്കേഷ്കർ ആലപിച്ചിട്ടുണ്ട്.

 Lata Mangeshkar

Lata Mangeshkar

  • Last Updated :
  • Share this:
    ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ (Lata Mangeshkar) (92)വിടവാങ്ങി. കോവിഡ് ബാധിതയായതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി 8 നാണ് ലതാജിയെ മുബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    സംഗീതത്തിനുള്ള രാജ്യത്തെ ഏതാണ്ടെല്ലാ പുരസ്കാരവും നേടിയ ഗായികയാണ് ലതാ മങ്കേഷ്കർ. ലതാജിയുടെ ഗാനങ്ങൾ ആസ്വദിക്കാത്ത ഒരു വ്യക്തി പോലും രാജ്യത്തിൽ ഇന്നുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇന്ത്യൻ സംഗീതത്തിലെ നിരവധി അനവധി ഗാനങ്ങൾ അനശ്വരമാക്കിയ ശബ്ദത്തിന് ഉടമയാണ് ഇന്ന് വിടവാങ്ങിയത്.

    മലയാളത്തിലും ലതാ മങ്കേഷ്കർ ആലപിച്ചിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കർ ആലപിച്ചതാണ്‌. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലത മങ്കേഷ്കർ പാടിയ ഏക മലയാളം ഗാനവും ഇതാണ്.

    Also Read-Lata Mangeshkar Passes Away | ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട; ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

    ലതാ മങ്കേഷ്കർ അനശ്വരമാക്കിയ ഗാനങ്ങളിൽ ചിലത്

    ഏ-ദിലേ-നാദാൻ (റസിയ സുൽത്താൻ 1983)

    ഖയ്യാം എന്ന സംഗീത സംവിധായകൻ തന്റെ മികച്ച ഗാനങ്ങൾ പലതും ലതയുടെ സഹോദരി ആശാ ബോസ്ലേയ്ക്കാണ് നൽകിയതെങ്കിലും 1983 ൽ പുറത്തിറങ്ങിയ റസിയ സുൽത്താനിലെ ഈ മനോഹര ഗാനം പാടാനായി തിരഞ്ഞെടുത്തത് ലതയെയായിരുന്നു.

    അമർ പ്രേം എന്ന സിനിമയിലെ റയ്നാ ബീടി ജായേ എന്ന ഗാനം കൂടുതൽ മനോഹരമായത് ലതാജിയുടെ ശബ്ദ മാധുര്യം കൊണ്ടുകൂടിയത്.

    ആജ് ഫിർ ജാനേ കീ തമന്ന- ഗൈഡ്

    ഈ ഗാനത്തിന് താളം പിടിക്കാത്ത ഒരാൾ പോലും ഇന്നത്തെ തലമുറയിൽ ഉണ്ടാകില്ല. ലത മങ്കേഷ്കറിന് ഫിലിം ഫെയർ നോമിനേഷൻ ലഭിച്ച ഗാനമാണിത്.

    തുജെ ദേഖാ തോ യെ - ദിൽവാലെ ദുൽഹനിയാ ലേ ജേയാങ്കേ

    ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും സൂപ്പർഹിറ്റ് സിനിമകളിലൊന്നാണ് ദിൽവാലെ ദുൽഹനിയാ ലേ ജേയാങ്കേ. ചിത്രത്തിന്റെ ജനപ്രീതിക്ക് അതിലെ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. കുമാർ സാനുവും ലത മങ്കേഷ്കറും ചേർന്ന് ആലപിച്ച ഈ ഗാനം ഇന്നും യുവാക്കൾക്ക് പ്രിയപ്പെട്ട പ്രണയഗാനമാണ്.

    ഹം കോ ഹമീസേ ചുറാലോ - മുഹബ്ബത്തേൻ

    മുഹബ്ബത്തേൻ എന്ന ചിത്രത്തിൽ ഷാരൂഖും ഐശ്വര്യ റായിയും ചേർന്ന് പാടി അഭിനയിച്ച ഹം കോ ഹമീസേ ചുരാലോ എന്ന ഗാനം ലത മങ്കേഷ്കറിന്റെ ശബ്ദത്തിലല്ലാതെ സങ്കൽപ്പിക്കാൻ പോലും ആകില്ല. ഈ ഗാനം അനശ്വരമാക്കുന്നതിൽ ലതയുടെ ശബ്ദവും നിർണായകമാണ്.

    ഏ മേരേ വതൻ കോ ലോഗോൻ

    ഈ ഗാനം ലതാജി എത്ര തവണ പാടിയുണ്ടാകും? പാടാനെത്തുന്ന ഓരോ വേദിയിലും ആസ്വാദകർ നിരന്തരം ആവശ്യപ്പെട്ടത് ഈ ഗാനം ആലപിക്കാനാണെന്ന് ലതാജി തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര ജവാന്മാർക്ക് ആദരമർപ്പിച്ചുള്ള ഈ ഗാനം

    കബി ഖുഷി കബി ഖം

    ഓ സജ്ന - പരഖ്

    ലഗ് ജാ ഗലേ - വോ കോൻ ഥീ

    സത്യം ശിവം സുന്ദരം - സത്യം ശിവം സുന്ദരം
    Published by:Naseeba TC
    First published: