• HOME
  • »
  • NEWS
  • »
  • film
  • »
  • Remembering Lata Mangeshkar| 'നേരിയ ശബ്ദം' എന്ന പേരിൽ തഴയപ്പെട്ടു; ലോകം മുഴുവൻ കേൾക്കാൻ കൊതിച്ച ശബ്ദത്തിന്റെ ഉടമയുടെ ആദ്യകാലം ഇങ്ങനെ

Remembering Lata Mangeshkar| 'നേരിയ ശബ്ദം' എന്ന പേരിൽ തഴയപ്പെട്ടു; ലോകം മുഴുവൻ കേൾക്കാൻ കൊതിച്ച ശബ്ദത്തിന്റെ ഉടമയുടെ ആദ്യകാലം ഇങ്ങനെ

ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ 36 ഭാഷകളിലായി 25,000 ൽ അധികം ഗാനങ്ങളാണ് ലതാജിയുടെ ശബ്ദത്തിൽ ലോകം കേട്ടത്.

Lata Mangeshkar

Lata Mangeshkar

  • Last Updated :
  • Share this:
    ഇന്ത്യയുടെ വാനമ്പാടിയെന്നാണ് ലത മങ്കേഷ്കർ അറിയിപ്പെടുന്നത്. ലതയ്ക്ക് മുമ്പോ ശേഷമോ മറ്റൊരു ലതാ മങ്കേഷ്കർ ഉണ്ടാകില്ലെന്ന് സംഗീത സംവിധായകരും സംഗീതാസ്വാദകരും ഒരേ സ്വരത്തിൽ പറയുമ്പോഴും അതേ ശബ്ദത്തിന്റെ പേരിൽ തഴയപ്പെട്ടതിന്റേയും മാറ്റി നിർത്തപ്പെട്ടതിന്റേയും കഥകൾ ഉണ്ട്.

    ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ 36 ഭാഷകളിലായി 25,000 ൽ അധികം ഗാനങ്ങളാണ് ലതാജിയുടെ ശബ്ദത്തിൽ ലോകം കേട്ടത്. 1940 കൾ മുതൽ 2000 വരെയുള്ള കാലഘട്ടത്തിലും അവിടുന്ന് തുടർന്നും ഓരോ തലമുറകളും ആ ശബ്ദമാധുരി അനുദിനം കേട്ടുകൊണ്ടിരിക്കുന്നു.

    Also Read-Lata Mangeshkar Passes Away| വിടവാങ്ങിയത് ഇന്ത്യയുടെ വാനമ്പാടി; ലത മങ്കേഷ്കർ അനശ്വരമാക്കിയ ഗാനങ്ങൾ

    എന്നാൽ, പുഷ്പ വൃഷ്ടി നടത്തിയല്ല, ആദ്യ കാലത്ത് ഹിന്ദി സിനിമാ ലോകം തന്നെ സ്വീകരിച്ചതെന്ന് ലതാജി തന്നെ നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 'നേരിയ ശബ്ദം' എന്ന പേരിൽ നിരവധി സിനിമകളിൽ നിന്ന് തന്റെ ഗാനം ഒഴിവാക്കിയതിനെ കുറിച്ച് ലത മങ്കേഷ്കർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെ,

    നായികമാർക്ക് തന്റെ ശബ്ദം അനുയോജ്യമാകില്ലെന്ന് പറഞ്ഞാണ് പല സംവിധായകരും ഒഴിവാക്കിയത്. "ഷഹീദ് എന്ന സിനിമ നിർമിക്കുന്ന സമയം. എന‍്റെ ഗുരു ഗുലാം ഹൈദർ സഹബാണ് അതിന്റെ സംഗീതം നിർവഹിക്കുന്നത്. എന്റെ ശബ്ദം കേട്ട അദ്ദേഹം പാടണം എന്ന് ആവശ്യപ്പെട്ടു. നൂർ ജഹാന്റെ ആരാധികയായിരുന്നു ഞാൻ. അതേ പാട്ട് തന്നെ പാടാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. കാമിനി കൗശാലിനും ദിലീപ് കുമാറിനും വേണ്ടിയായിരുന്നു ഈ പാട്ട്. ഫിലിംസ്ഥാൻ ഉടമ മുഖർജി സാഹബ് ആണ് നിർമാതാവ്. അദ്ദേഹം ഞാൻ പാടിയത് കേട്ടപ്പോൾ പറഞ്ഞു, ഈ ശബ്ദം വളരെ നേർത്തതാണ്, എന്റെ നായികയ്ക്ക് ഈ ശബ്ദം ചേരില്ല".
    Also Read-Lata Mangeshkar| ലത മങ്കേഷ്കറിന്റെ നിര്യാണം; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം; ദേശിയ പതാക പാതി താഴ്ത്തും

    1942 ൽ മറാത്തി ചിത്രമായ കിതി ഹസാൽ എന്ന ചിത്രത്തിൽ പാടിയാണ് ലത മങ്കേഷ്കർ സംഗീത കരിയർ ആരംഭിക്കുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ ലതാജി പാടിയ ഗാനങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കി. തുടർന്ന് 1948 വരെ കാത്തിരിക്കേണ്ടി വന്നു ലത മങ്കേഷ്കറിന് കരിയറിലെ ആദ്യ ഹിറ്റുകൾക്ക് വേണ്ടി. മജ്ബൂർ എന്ന സിനിമയിലെ 'ദിൽമേരാ തോഡാ, മുജേ കഹീൻ കാ നാ ഛോരാ' എന്ന പാട്ടാണ് ലത മങ്കേഷ്കറിന്റെ ആദ്യ ബ്രേക്കുകളിൽ ഒന്ന്.
    Published by:Naseeba TC
    First published: