യുഎസ് ആസ്ഥാനമായുള്ള ഒടിടി പ്ലാറ്റ്ഫോമായ (OTT Platform) നെറ്റ്ഫ്ലിക്സ് (Netflix), കൂടുതൽ സബ്സ്ക്രൈബർമാരെ നേടുന്നതിനായി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് നിലവിൽ ലഭ്യമായ പ്ലാനുകളുടെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം (Amazon Prime) അതിന്റെ താരിഫ് വർദ്ധിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സിൻ്റെ പ്രഖ്യാപനം.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട് സ്റ്റാർ (Disney+Hotstar) എന്നിവയിൽ ഇന്ത്യൻ പ്രേക്ഷകർക്ക് ലഭ്യമായ വിവിധ പ്ലാനുകൾ ഇതാ:
നെറ്റ്ഫ്ലിക്സ്:മൊബൈൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാനിന്റെ നിരക്ക് 199 രൂപയിൽ നിന്ന് 149 രൂപയായി കുറച്ചു.
ബേസിക് പ്ലാനിന്റെ നിരക്ക് 499 രൂപയിൽ നിന്ന് 199 രൂപയായി കുറച്ചു.
649 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാൻ ഇനി 499 രൂപയ്ക്ക് ലഭ്യമാകും.
പ്രീമിയം പ്ലാൻ 799 രൂപയിൽ നിന്ന് 649 രൂപയായി കുറച്ചു.
ആമസോൺ പ്രൈം:ആമസോൺ പ്രൈം വാർഷിക അംഗത്വത്തിന് ഇനി 500 രൂപ കൂടുതൽ നൽകേണ്ടി വരും.
പുതിയ ആമസോൺ പ്രൈം അംഗത്വം 999 രൂപയ്ക്ക് പകരം 1,499 രൂപയിലാകുംആരംഭിക്കുക.
ആമസോൺ പ്രൈം പ്രതിമാസ പായ്ക്കിന് ഇനി 129 രൂപയ്ക്ക് പകരം 179 രൂപ ഈടാക്കും.
329 രൂപ വിലയുണ്ടായിരുന്ന പാദവാർഷിക പായ്ക്കിന് ഇനി 459 രൂപ നൽകേണ്ടി വരും.
ഡിസ്നി + ഹോട്ട് സ്റ്റാർ:ഡിസ്നി + ഹോട്ട്സ്റ്റാർ സെപ്റ്റംബർ 1 മുതൽ പുതിയ വാർഷിക പ്ലാനുകളും സബ്സ്ക്രിപ്ഷനും അവതരിപ്പിച്ചിരുന്നു. പുതിയ പ്ലാനുകൾ 499 രൂപയിൽ ആരംഭിക്കും. 1,499 രൂപ വരെയുള്ള പ്ലാനുകളാണ് ലഭ്യമാവുക.
499 രൂപയുടെപ്ലാൻ:ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിനുള്ള ഏറ്റവും വില കുറഞ്ഞ പ്ലാൻ ഇപ്പോൾ 499 രൂപയുടേതാണ്. ഈ പ്ലാനിൽ സ്ട്രീമിംഗ് നിലവാരം എച്ച്ഡിയിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഈ പ്ലാൻ മൊബൈൽ ഫോണുകളിൽ മാത്രമേ ലഭ്യമാകൂ.
899 രൂപയുടെ പ്ലാൻ:ഈ പ്ലാൻ പ്രകാരം വരിക്കാർക്ക് രണ്ട് ഡിവൈസുകളിൽ Disney+Hotstar-ന്റെ കണ്ടൻ്റുകൾ കാണാൻ കഴിയും.
ഈ രണ്ട് ഡിവൈസുകൾഒരു ടാബ്ലെറ്റോ ടിവിയോ മൊബൈലോ ആകാം.
1,499 രൂപയുടെ പ്ലാൻ:ഈ പ്ലാൻ 4K-യിൽ ഉള്ള കണ്ടൻ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് നാല് ഡിവൈസുകളിൽ ഒരേസമയം കണ്ടൻ്റ് സ്ട്രീം ചെയ്യാൻ കഴിയുന്നതിനാൽ മുൻ പ്ലാനുകളെ അപേക്ഷിച്ച് ഇത് ഒരു സുപ്രധാന അപ്ഗ്രേഡായിരിക്കും.
ഉപയോക്താക്കളുടെ എണ്ണം നാലിൽ കൂടുതലായാൽ, മുമ്പ് ലോഗിൻ ചെയ്ത അക്കൗണ്ടുകളിൽ ഒന്ന് സ്വയമേവ ലോഗ് ഔട്ട് ആയി പോകുന്നതായിരിക്കും.
Summary: This is all you need to know about the latest subscription rates for OTT streaming platforms including Netflix, Amazon Prime, Disney Plus Hotstar. Close on the heels of Amazon Prime Video increasing its existing rates, US-based OTT giant Netflix has slashed the prices ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.