• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'നിരപരാധിത്വം തെളിയിക്കൂ' രജനിയുടെ ഭാര്യയോട് സുപ്രീംകോടതി

news18india
Updated: July 10, 2018, 6:54 PM IST
'നിരപരാധിത്വം തെളിയിക്കൂ' രജനിയുടെ ഭാര്യയോട് സുപ്രീംകോടതി
news18india
Updated: July 10, 2018, 6:54 PM IST
ന്യൂഡൽഹി: വഞ്ചനാ കേസിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് വിചാരണ നേരിടണമെന്ന് സുപ്രീംകടതി. ലതയ്ക്കെതിരായ പരാതി റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധി തള്ളിക്കൊണ്ട് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിചാരണ ചെയ്യപ്പെടേണ്ട കേസാണിത്. പരാതി റദ്ദാക്കിയതിന് കാരണമെന്തെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. വിചാരണ വേളയൽ നിങ്ങൾക്ക് നിരപരാധിത്വം തെളിയിക്കാവുന്നതാണ്. കോടതി വ്യക്തമാക്കി. ലതയെ കുറ്റവിമുക്തയാക്കിയതിനെതിരെ സമർപ്പിച്ച ഹർജി കോടതി സ്വീകരിച്ചു. വിചാരണ അനുവദിച്ച സാഹചര്യത്തിൽ വിചാരണക്കോടതിയിൽ നിന്ന് ലത രജനികാന്ത് ജാമ്യം എടുക്കേണ്ടി വരും.

പരസ്യക്കമ്പനി നൽകിയ വഞ്ചന കേസിൽ കോടതി വിധി അനുസരിക്കാതിരുന്നതിന് നേരത്തെ സുപ്രീംകോടതി ലതയെ ശാസിച്ചിരുന്നു. കോടതി ഉത്തരവുകളെ നിസാരമായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

2014ല്‍ പുറത്തിറങ്ങിയ കൊച്ചടിയാൻ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനു വേണ്ടി ആഡ്-ബ്യൂറോ അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് മീഡിയവൺ ഗ്ലോബൽ എന്റർടൈൻമെന്റ് ലിമിറ്റഡിന് പണം നൽകിയിരുന്നു. മീഡിയ വൺ ഡയറക്ടർമാരിലൊരാളായ ലത രജനികാന്ത് നൽകിയ വ്യക്തിഗത ഉറപ്പിന്മേലാണ് പണം നൽകിയത്.

ഈ തുക തിരിച്ചടച്ചില്ലെന്നു മാത്രമല്ല, ഈ പണം പഴയ ചില കടങ്ങള്‍ വീട്ടാനായും ഇവർ ഉപയോഗിച്ചുവെന്നാണ് കമ്പനിയുടെ പരാതി. വിചാരണ കോടതി അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നെങ്കിലും കർണാടക ഹൈക്കോടതി പരാതി റദ്ദാക്കി. ഉയർന്ന കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.

മൂന്നു മാസത്തിനുള്ളിൽ മീഡിയവൺ പണം നൽകിയില്ലെങ്കിൽ വ്യക്തിഗത ബാധ്യതയായി 6.2 കോടി രൂപ ലത നൽകുമെന്ന് ലതയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് ലതയുടെ സമ്മതത്തോടെയല്ല അറിയിച്ചതെന്നും അതിനാൽ പത്ത് ലക്ഷത്തിന്റെ ചെക്ക് മാത്രമേ നൽകാനാവൂ എന്നും ലതയുടെ അഭിഭാഷകൻ കഴിഞ്ഞയാഴ്ച കോടതിയിൽ അറിയിച്ചിരുന്നു.

കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ ഇത് പൂർണമായും സിവിൽ കേസ് എന്നാണ് ലതയുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ വിശദമായ വാദം നടക്കേണ്ടതുണ്ടെന്നും അതിനാൽ ലതയെ വിചാരണ ചെയ്യണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
First published: July 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍