HOME » NEWS » Film » LEADING BOLLYWOOD SINGERS CONDUCTED VIRTUAL MUSIC FEST FOR COVID FUNDRAISER MM

കോവിഡ് ദുരിതാശ്വാസത്തിനായി വെർച്ച്വൽ മ്യൂസിക്ക് ഫെസ്റ്റിൽ കൈകോർത്ത് പ്രമുഖ ബോളിവുഡ് ഗായകർ

ഷാൻ, സാധന സർഗ്ഗം, പത്മശ്രീ മാലിനി അശ്വതി, രാജ് പണ്ഡിറ്റ് എന്നിവരടങ്ങുന്ന 35 അംഗ ഗായകരുടെ സംഘമാണ് ജൂൺ 5 ന് മ്യൂസിക്ക് ഫെസ്റ്റിവലുമായി എത്തിയത്

News18 Malayalam | Trending Desk
Updated: June 6, 2021, 8:08 AM IST
കോവിഡ് ദുരിതാശ്വാസത്തിനായി വെർച്ച്വൽ മ്യൂസിക്ക് ഫെസ്റ്റിൽ കൈകോർത്ത് പ്രമുഖ ബോളിവുഡ് ഗായകർ
വിർച്വൽ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്തവർ
  • Share this:
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി വെർച്ച്വൽ മ്യൂസിക്ക് ഫെസ്റ്റിവലുമായി പ്രമുഖ ബോളിവുഡ് ഗായകരുടെ സംഘം. ഷാൻ, സാധന സർഗ്ഗം, പത്മശ്രീ മാലിനി അശ്വതി, രാജ് പണ്ഡിറ്റ് എന്നിവരടങ്ങുന്ന 35 അംഗ ഗായകരുടെ സംഘമാണ് ജൂൺ 5 ന് മ്യൂസിക്ക് ഫെസ്റ്റിവലുമായി എത്തിയത്.

എക്ക് സാത്ത്, ഇന്ത്യ വിൽ റൈസ് എഗൈൻ (ഒരുമിച്ച്, ഇന്ത്യ വീണ്ടും ഉദിച്ച് ഉയരും) എന്ന പേരിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. കോവിഡ് ബാധിച്ച അനാഥർ, വിധവകൾ, ഭിന്നശേഷിക്കാർ, അഭയാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, ന്യൂനപക്ഷ വിഭാഗക്കാർ, കലാകാരൻമാർ എന്നിങ്ങനെയുള്ളവർക്ക് സഹായം എത്തിക്കാൻ തുക കണ്ടെത്തുകയാണ് സംഗീത പരിപാടി ലക്ഷ്യമിടുന്നത്.

മുതിർന്ന അഭിനേതാവ് അനുപം ഖേറിന്റെ നേതൃത്വത്തിലുള്ള അനുപം ഖേർ ഫൗണ്ടേഷന്‍ , സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി, അഭിനേത്രി പല്ലവി ജോഷിയുടെ നേതൃത്വത്തിൽ അയാം ബുദ്ധ ഫൗണ്ടേഷന്‍ എന്നിവർ ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്പോറയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സേവ ഇന്റനാഷണൽ ഫൗണ്ടേഷന്‍, കശ്യപ് സേവ ഫൗണ്ടേഷന്‍, അമേരിക്ക- ഇന്ത്യ പ്രകതി ഫൗണ്ടേഷന്‍ എന്നിവരും സംഗീത പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

“ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കോവിഡ് ബാധിച്ച ആളുകൾക്കും കുടുംബങ്ങൾക്കും സഹായങ്ങൾ എത്തിക്കാൻ മുന്നിട്ടിറങ്ങേണ്ട സമയം കൂടിയാണിത്. ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്പോറയും അയാം ബുദ്ധ ഫൗണ്ടേഷനും എല്ലാം ചേർന്ന് ഇവരെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനൊപ്പം അൽപ്പം ആസ്വാദനവും സന്തോഷവും പരിപാടിയിലൂടെ നൽകാൻ ഉദ്ദേശിക്കുന്നു. ഇത്തരം ഒരു ആവശ്യത്തിന് എൻ്റെ സുഹൃത്തുക്കളുമായി ഒന്നിച്ച് ചേർന്ന് പ്രവൃത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഓരോരുത്തരുടെയും അകമഴിഞ്ഞുള്ള സാഹായങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് ഇപ്പോഴത് ആവശ്യമാണ്. നമ്മുക്ക് ഒരുമിച്ചത് ഏറ്റെടുക്കാം ” പരിപാടി പ്രഖ്യാപിച്ച വേളയിൽ ഗായകൻ ഷാൻ പറഞ്ഞു.



“വരൾച്ചയാകട്ടെ, ക്ഷാമ കാലമാകട്ടെ എല്ലാ ദുരിതങ്ങളുടെ സമയത്തും സിനിമാ ലോകം കൈത്താങ്ങായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള സമയത്ത് രാജ്യത്തെ ജനങ്ങളെ സഹായിക്കുന്നതിൽ ഒപ്പം നിൽക്കുന്നതിൽ ഒരിക്കലും സിനിമാ ലോകം മടി കാണിച്ചിട്ടില്ല. സിനിമാ ലോകത്തിൻ്റെ വലിയ പാരമ്പര്യമാണത്. ഞങ്ങളെപ്പോലുള്ള കലാകാരൻമാരും അത് പിന്തുടരുന്നു. പരിപാടിയുമായി സഹകരിക്കുന്ന എല്ലാവരോടും ഏറെ നന്ദിയും സ്നേഹവുമുണ്ട്,” അഭിനേത്രി പല്ലവി ജോഷി പറഞ്ഞു.

സോനു നിഗം, അൽക യാഗ്നിക്, ശിൽ‌പ റാവു, കൈലാഷ് ഖേർ, ഷാൻ, ഹരിഹരൻ, ഡാലർ മെഹന്തി, അനുപ് ജലോട്ട, പാപ്പോൺ, പങ്കജ് ഉദാസ്, പ്രസൂൺ ജോഷി, പത്മശ്രീ സുരേഷ് വാഡ്കർ, സാധന സർഗമ, പത്മശ്രീ മാലിനി അശ്വതി, ജതിൻ ആൻഡ് രാഹുൽ പണ്ഡിറ്റ്, സ്വപ്നിൽ ബണ്ഡോർക്കർ, സുഖാന്ത ദത്തേ, അനുരാധ, സുനയന, ശ്രേയ കൗള്‍, ആനന്ദ് ശർമ്മ,തലത് അസീസ്, അനു മാലിക്ക്, മനോജ് മുംതാശിർ, നീരജ പണ്ഡിറ്റ് എന്നിങ്ങനെയുള്ള 35 ഗായകരാണ് സംഗീത പരിപാടിയിൽ പങ്കെടുത്തത്.

Tags: Music, Covid relief, Singer, Bollywood, Shaan, Sonu nigam, കോവിഡ്, ബോളിവുഡ്, സംഗീതം, വെർച്ച്വൽ സംഗീതനിശ
Published by: user_57
First published: June 6, 2021, 8:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories