• HOME
 • »
 • NEWS
 • »
 • film
 • »
 • Jai Bhim | 'ജയ് ഭീമി'ല്‍ ജാതി അധിക്ഷേപം:അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂര്യക്കും സംവിധായകനും വക്കീല്‍നോട്ടീസ്

Jai Bhim | 'ജയ് ഭീമി'ല്‍ ജാതി അധിക്ഷേപം:അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂര്യക്കും സംവിധായകനും വക്കീല്‍നോട്ടീസ്

സൂര്യയുടെ ഭാര്യകൂടിയായ നടി ജ്യോതിക, സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, ആമസോണ്‍ പ്രൈം പ്രതിനിധി എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്

 • Share this:
  ചെന്നൈ: 'ജയ് ഭീം' ചിത്രത്തില്‍ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് അഞ്ചു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ സൂര്യയ്ക്കും, സംവിധായകന്‍ ടി ജെ ജ്ഞാനനേലിനും വക്കീല്‍ നോട്ടീസ്. വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീല്‍ നോട്ടീസയച്ചത്. സമൂദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മ്മാതാക്കാള്‍ മാപ്പുപറയണമെന്നാണ് ആവശ്യം.

  നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനകം അഞ്ചുകോടി രൂപ കൈമാറണമെന്നാണ് ആവശ്യം. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പോലീസ്‌കാരനെ വണ്ണിയാര്‍ ജാതിയില്‍പ്പെട്ടയാളാക്കി അവതരിപ്പിച്ചു. എന്നാല്‍ യഥാര്‍ഥ സംഭവത്തില്‍ പോലീസുകാരന്‍ ക്രിസ്ത്യാനിയായ ആന്റണിസാമി ആണ്.

  സിനിമയില്‍ ബോധപൂര്‍വം വണ്ണിയാര്‍ സംഘത്തിന്റെ ചിഹ്നമുള്ള കലണ്ടര്‍ ഉപയോഗിക്കുകയും സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് നോട്ടീസില് പറയുന്നത്.

  സൂര്യയുടെ ഭാര്യകൂടിയായ നടി ജ്യോതിക, സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, ആമസോണ്‍ പ്രൈം പ്രതിനിധി എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തിയത്.

  Also Read-Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം

  Jai Bhim | രാജാക്കണ്ണിന് നീതി ലഭിച്ച കോടതി മുറി; 150 വര്‍ഷം പഴക്കമുള്ള ഹാള്‍ ഒരുക്കിയതിങ്ങനെ; മേക്കിംഗ് വീഡിയോ

  സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ജയ് ഭീം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്.

  സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ജയ് ഭീം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്.

  'ജസ്റ്റിസ് കെ. ചന്ദ്രു സാറും ഇക്കാര്യത്തില്‍ ഞങ്ങളെ സഹായിച്ചു. ഹൈക്കോര്‍ട്ടിനെക്കുറിച്ചുള്ള പുസ്തകം അദ്ദേഹം ഞങ്ങള്‍ക്കു നല്‍കി. അതിലെ ചിത്രങ്ങള്‍ വച്ച് ആര്‍ട്ട് ഡയറക്ടര്‍ ഓരോ വസ്തുക്കളും നിര്‍മിച്ചു. 25 ദിവസം കൊണ്ടാണ് ആര്‍ട്ട് ടീം ആ സെറ്റ് ഉണ്ടാക്കിയത്. ഹൈക്കോര്‍ട്ടിലെ ജീവനക്കാരും സഹായിക്കാനെത്തിയിരുന്നു.

  അവരുടെ ജോലിയുടെ രീതികള്‍, സാമഗ്രികള്‍ എവിടെ വയ്ക്കണമെന്നോക്കെ ഞങ്ങള്‍ക്കു പറഞ്ഞു തന്നു. അവരുടെ സ്വന്തം ജോലി സ്ഥലമായി ആ സെറ്റിനെയും അവര്‍ കണ്ടു', എന്നാണ് ഛായാഗ്രാഹകന്‍ എസ്.ആര്‍. കതിര്‍ പറഞ്ഞത്.

  സൂര്യ നായകനായെത്തിയ ചിത്രത്തിൽ മലയാള സാന്നിധ്യമായി ലിജിമോൾ ജോസും ഉണ്ട്. നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം.

  Also Read-Jai Bhim | സൂര്യയുടെ ജയ് ഭീമും 1993ലെ തമിഴ്നാട് കടലൂർ സംഭവവും തമ്മിലുള്ള ബന്ധമെന്ത്? സിനിമയ്ക്ക് ഇതിവൃത്തമായ സംഭവപരമ്പര

  പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.

  1993ല്‍ തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്നത്തെ ആ സംഭവവും അഭിഭാഷകനും മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുമാണ് സിനിമയിലൂടെ പറയുന്നത്.
  Published by:Jayesh Krishnan
  First published: