നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ദയവായി ആണ്ടാൾ കാണൂ'; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരനിർണ്ണയ ജൂറിക്കെതിരെ ഇടത് യുവജന നേതാവായ സംവിധായകൻ

  'ദയവായി ആണ്ടാൾ കാണൂ'; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരനിർണ്ണയ ജൂറിക്കെതിരെ ഇടത് യുവജന നേതാവായ സംവിധായകൻ

  'ആണ്ടാൾ' സിനിമയ്ക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ല എന്നാരോപിച്ച് ഇടത് യുവജന നേതാവ്

  ആണ്ടാൾ

  ആണ്ടാൾ

  • Share this:
   2020ലെ കേരള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണ്ണയിച്ച ജൂറിക്കെതിരെ പരസ്യ വിമർശനവുമായി ഇടത് യുവജന നേതാവും സിനിമാ സംവിധായകനുമായ എൻ. അരുൺ. നടി സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലെ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിർണ്ണയിച്ചത്.

   പ്രമോദ് കൂവേരി രചന നിർവഹിച്ച്, ഷെരീഫ് ഈസ സംവിധാനം ചെയ്ത സിനിമയാണ് 'ആണ്ടാൾ'. 2018 ൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച 'കാന്തൻ' സംവിധാനം ചെയ്തത് ഷെരീഫ് ആണ്.

   മികച്ച കലാമൂല്യമുള്ള സിനിമയായ ആണ്ടാളിനെയും സിനിമയിൽ മുഖ്യകഥാപാത്രമായ ഇരുളപ്പനെ മികവാർന്ന നിലയിൽ അവതരിപ്പിച്ച നടൻ ഇർഷാദ് അലിയെയും ഒരു പ്രത്യേക പരാമർശം പോലും നൽകാതെ അവഗണിച്ചിരിക്കുകയാണ് ജൂറി എന്ന് അരുൺ ആരോപിച്ചു. ജൂറി ദയവായി 'ആണ്ടാൾ' കണ്ട് വിലയിരുത്തൂ എന്ന് ആവശ്യപ്പെടുകയാണ് അരുൺ. അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

   ഇർഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയിൽ പ്രതിഷേധിക്കുന്നു. മലയാളത്തിൽ കഴിഞ്ഞ വർഷം സെൻസർ ചെയ്ത #ആണ്ടാൾ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തിൽ #ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവച്ച #ഇർഷാദ് അലിയെയും പരിപൂർണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടിൽ പ്രതിഷേധിക്കുന്നു.

   ഒരു പ്രത്യേക പരാമർശം പോലും അർഹിക്കാത്ത സിനിമയായാണ് #ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതിൽ അദ്ഭുതം തോന്നുന്നു.

   ജൂറി ഇനിയെങ്കിലും #ആണ്ടാൾ ഒന്നു കാണാൻ തയ്യാറാകണം ആ സിനിമയെയും അതിൽ അയത്ന ലളിതമായി #ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇർഷാദ് അലി എന്ന നടൻ്റെ അഭിനയവും വിലയിരുത്തണം എന്നൊരു അഭ്യർത്ഥനയാണ് ജൂറി യോടുള്ളത് .
   1800കളില്‍ തോട്ടം തൊഴിലാളികളായി ബ്രീട്ടീഷുകാര്‍ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. 1964ല്‍ ഒപ്പിട്ടിരുന്ന ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം ഇവരുടെ മൂന്ന് തലമുറക്ക് ശേഷം കൈമാറുകയും ചെയ്തു. ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും പുനരധിവസിപ്പിക്കുകയായിരുന്നു. ഇവർ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്.
   #ജൂറിയോട് ഒരു അഭ്യർത്ഥന മാത്രം
   ദയവായി ആണ്ടാൾ കാണൂ.....
   എന്നിട്ട് വിലയിരുത്തു........
   ഇത്തരം സിനിമകൾ എടുക്കുന്നത് കച്ചവടത്തിനല്ല , നല്ല സിനിമകളെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ്.
   അവർക്കല്ലേ പ്രോത്സാഹനങ്ങൾ നൽകേണ്ടത്.   ഇടത് യുവജന സംഘടനയായ എഐവൈഎഫ്ൻ്റെ മുൻ സംസ്ഥാന നേതാവ് കൂടിയായ അരുൺ ജൂറിക്കെതിരെ നടത്തിയ ശക്തമായ വിമർശനം ചർച്ചയായിരിക്കുകയാണ്.

   Summary: Youth leader of the left, N Arun slams decision of jury panel of Kerala State Film Awards
   Published by:user_57
   First published:
   )}