HOME » NEWS » Film » LEGENDARY FILMMAKER BUDDHADEB DASGUPTA PASSES AWAY AT 77

Buddhadeb Dasgupta Passes Away| വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

ബുദ്ധദേവ് ദേവ് ​ദാസ്​ഗുപ്തയുടെ അഞ്ച് സിനിമകൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 10, 2021, 11:15 AM IST
Buddhadeb Dasgupta Passes Away| വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു
Buddhadeb Dasgupta
  • Share this:
കൊൽക്കത്ത: വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

1980, 1990 കാലഘട്ടങ്ങളിൽ ബംഗാളിൽ നടന്ന സമാന്തര സിനിമ പ്രസ്ഥാനത്തിന് ഗൗതം ഘോഷ്, അപർണ സെൻ എന്നിവർക്കൊപ്പം നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. ബുദ്ധദേവ് ദേവ് ​ദാസ്​ഗുപ്തയുടെ അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബാഗ് ബഹാദൂർ (1989), ചരാചർ(1993), ലാൽ ധർജ (1997), മോണ്ടോ മേയർ ഉപഖ്യാൻ (2002), കാൽപുരുഷ് (2008) എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.

Also Read- ഫഹദിന്റെ മാലിക്കും പൃഥ്വിയുടെ കോൾഡ് കേസും ഒടിടി റിലീസിനെന്ന് സൂചന

1978ൽ ദൂരത്വ, 1993ൽ തഹാദെർ കഥ എന്നീ ചിത്രങ്ങൾക്ക് ബംഗാളിയിലെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും ലഭിച്ചു. 2000ൽ ഉത്തര, 2005ൽ സ്വപ്നേർ ദിൻ എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള അവാർഡും അദ്ദേഹത്തെ തേടിയെത്തി.2008 ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

കവി എന്ന നിലയിലും പ്രശസ്തനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്‌ത. സ്യൂട്ട്കേസ്, ഹിംജോഗ്, കോഫിൻ കിംബ, ചാത്ത കഹിനി, റോബോട്ടർ ഗാൻ, ശ്രെഷ്ഠ കബിത, ഭോമ്പോലെർ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കവിതകൾ.

English Summary: Veteran Bengali filmmaker Buddhadeb Dasgupta took his last breath on Thursday morning at his South Kolkata residence, after a prolonged battle with kidney ailments. The director was 77 at the time of his death. His family members informed that he was unwell for more than a year and was undergoing dialysis for a long time. He was supposed to have dialysis on Thursday as well.Dasgupta was a prominent name both in the world of filmmaking and literature. Some of his famous films include Bagh Bahadur, Tahader Katha, Charachar and Uttara. Five of his films have bagged the National Film Award for Best Feature Film. Even as a director, he bagged two National Film Awards for his films Uttara and Swapner Din.
Published by: Rajesh V
First published: June 10, 2021, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍