നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Lata Mangeshkar | ലത മങ്കേഷ്കറിന് കോവിഡ് പോസിറ്റീവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  Lata Mangeshkar | ലത മങ്കേഷ്കറിന് കോവിഡ് പോസിറ്റീവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ലത മങ്കേഷ്കർ

  • Share this:
   ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്കറിന് (Lata Mangeshkar)കോവിഡ് പോസിറ്റീവ് (Covid 19). രോഗബാധിതയായതിനെ തുടർന്ന് 92 കാരിയായ ലത മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

   ഗായികയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ. 2019 ൽ നെഞ്ചു വേദനയെ തുടർന്ന് ലത മങ്കേഷ്കർ ഏതാനും ദിവസം ആശുപത്രിയിലായിരുന്നു.

   ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കറിന് 2001-ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിച്ചിരുന്നു. പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഒന്നിലധികം ദേശീയ പുരസ്‌കാരങ്ങൾ എന്നിവ ലതാ മങ്കേഷ്‌ക്കറിന് ലഭിച്ചിട്ടുണ്ട്. ‌
   Also Read-Actress Attack Case | 'നിന്നോടൊപ്പം'; നടിക്ക് പിന്തുണയുമായി മമ്മൂട്ടി

   കോവിഡ് മൂന്നാം തരംഗത്തിൽ നിരവധി പ്രമുഖർക്കാണ് ഇതിനകം കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം നടിയും നർത്തകിയുമായ ശോഭനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ശോഭന(Shobana) ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തതിൽ സന്തോഷിക്കുന്നുവെന്നും നടി കുറിച്ചു. ഒമിക്രോൺ ആണ് ശോഭനയ്ക്ക് ബാധിച്ചത്. ഈ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.   പോസ്റ്റിന് താഴെ നിരവധി പേരാണ് എത്രയും വേ​ഗം സുഖം പ്രാപിച്ച് തിരിച്ചുവാരാൻ ശോഭനയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. സിനിമയിൽ സെലക്ടീവാണെങ്കിലും തന്റെ നൃത്ത വീഡിയോകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
   Published by:Naseeba TC
   First published: