• HOME
  • »
  • NEWS
  • »
  • film
  • »
  • 'ലിച്ചി' സഹ സംവിധായക ആയപ്പോൾ

'ലിച്ചി' സഹ സംവിധായക ആയപ്പോൾ

  • Share this:
    അന്ന രാജൻ എന്നു പറഞ്ഞാൽ പെട്ടെന്നൊന്നു ഓർക്കാൻ ബുദ്ധിമുട്ടാണു, എന്നാൽ അങ്കമാലി ഡയറീസിലെ ലിച്ചിയെ എല്ലാവരും അറിയും. പുതിയ ചിത്രമായ ലോനപ്പന്റെ മാമോദ്ദീസയിൽ പുതൊയൊരു വേഷത്തിലാണു അന്ന. വേഷമെന്നു പറഞ്ഞാൽ ക്യാമറക്കു പിന്നിലെ വേഷം.


    സഹസംവിധായകയായി ഷോട്ടിനു മുൻപേ ക്ലാപ് അടിക്കുന്ന ലിച്ചിയുടെ വീഡിയോ ആണു തരംഗമാവുന്നത്. ജയറാമിന്റെ ആദ്യ ടേക്കിനും ക്ലാപ് അടിക്കുന്നതു ലിച്ചി തന്നെ. ഒരു നേരമ്പോക്കിനു ചെയ്തതാണോ അതോ ചിത്രത്തിലുടനീളം ഈ ജോലി കൈകാര്യം ചെയ്തത് അന്നയാണോ എന്നു സംശയം തോന്നാം. എന്തായാലും സംഭവം ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്. ലിച്ചിയുടെ സഹ സംവിധായിക വേഷം ചിത്രത്തിന്റെ അണിയറക്കാർ തന്നെ പകർത്തി പുറത്തു വിട്ടിരിക്കുന്നത്.

    ജയറാം നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിയോ തദ്ദേവൂസാണ്‌. സെപ്റ്റംബർ ആദ്യം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്നു. ഇന്നസെന്റ്, ഹരീഷ് കണാരൻ, കനിഹ, ശാന്തി കൃഷ്ണ, നിഷ സാരംഗ് തുടങ്ങിയവരാണു മറ്റു അഭിനേതാക്കൾ. ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മധ്യ-വയസ്കനായ അവിവാഹിതന്റെയും അയാളുടെ സഹോദരിമാരുടെയും കഥ പറയുന്നു. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
    First published: