• HOME
  • »
  • NEWS
  • »
  • film
  • »
  • നഷ്ടമായ പണം തിരികെ നൽകിയില്ല; 'ലൈഗർ' സംവിധായകന്റെ വീടിന് മുന്നിൽ സമരത്തിനൊരുങ്ങി വിതരണക്കാർ

നഷ്ടമായ പണം തിരികെ നൽകിയില്ല; 'ലൈഗർ' സംവിധായകന്റെ വീടിന് മുന്നിൽ സമരത്തിനൊരുങ്ങി വിതരണക്കാർ

ഒക്ടോബർ 27 ന് രാവിലെ ഒമ്പത് മണിമുതൽ സംവിധായകന്റെ വീടിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് വിതരണക്കാർ

  • Share this:
വിജയ് ദേവരകൊണ്ട നായകനായ ലൈഗറിന്റെ കനത്ത പരാജയത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കും അറുതിയില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ സംവിധായകൻ പുരി ജഗന്നാഥിന്റെ വീടിന് മുന്നിൽ സമരത്തിന് ഒരുങ്ങുകയാണ് ചിത്രത്തിന്റെ വിതരണക്കാർ.

സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വീറ്റാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ചയാകുന്നത്. പുരി ജഗന്നാഥിന്റെ വീടിന് മുന്നിൽ ധർണ നടത്താനുള്ള ഒരു വിഭാഗം വിതരണക്കാരുടെ വാട്സ്ആപ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Also Read- 100 കോടി മുടക്കിയ ലൈഗർ സമ്പൂര്‍ണ പരാജയം; പ്രതിഫലം തിരിച്ചു നൽകാൻ വിജയ് ദേവരകൊണ്ട
ലൈഗർ സിനിമയ്ക്കുണ്ടായ കനത്ത പരാജയത്തെ തുടർന്ന് തങ്ങൾക്ക് നഷ്ടമായ പണം തിരികെ നൽകാൻ സംവിധായകൻ പുരി ജഗന്നാഥ് തയ്യാറാകത്തതിനെ തുടർന്നാണ് ധർണ. ഒക്ടോബർ 27 ന് രാവിലെ ഒമ്പത് മണിമുതൽ സംവിധായകന്റെ വീടിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നാണ് വാട്സ്ആപ്പ് സ്ക്രീൻഷോട്ടിൽ പറയുന്നത്. ഗ്രൂപ്പ് അംഗങ്ങളോട് കൂടുതൽ വസ്ത്രങ്ങൾ കരുതാനും ധർണ നാല് ദിവസം നീണ്ടേക്കാമെന്നും സന്ദേശത്തിൽ പറയുന്നു.


Also Read- നായിക ഐശ്വര്യ രാജേഷ്; 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തമിഴ് ട്രെയ്‌ലർ

ഇതിനു പിന്നാലെ വിതരണക്കാർക്കുള്ള പുരി ജഗന്നാഥിന്റെ മറുപടിയും രാംഗോപാൽ വർമ ട്വീറ്റ് ചെയ്തിട്ടുണ്ട്. താൻ ആർക്കും പണം നൽകാൻ ബാധ്യസ്ഥനല്ലെന്നും എന്നിട്ടും അത് ചെയ്യുന്നത് നഷ്ടം സംഭവിച്ചവരോടുള്ള ആദരവ് കൊണ്ടുമാത്രമാണെന്നുമാണ് പുരി ജഗന്നാഥിന്റെ മറുപടി. വിതരണക്കാരുടെ ഭീഷണി സംവിധായകൻ തള്ളിക്കളയുകയും ചെയ്യുന്നു. തനിക്കെതിരെ പ്രതിഷേധം നടത്തുന്നവർക്ക് പണം തിരികെ നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിജയ് ദേവരകൊണ്ടയുടെ ലൈഗർ. വിജയിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമെന്ന വിശേഷണവുമായി എത്തിയ ലൈഗർ തിയേറ്ററിൽ സമ്പൂർണ പരാജയമായിരുന്നു. ദേവരകൊണ്ടയുടെ ആരാധകരെ പോലും ചിത്രം ആകർഷിച്ചില്ല.
Published by:Naseeba TC
First published: