ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം; A എന്ന അക്ഷരം ഉള്ള പോസ്റ്റർ പുറത്ത്

'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്ന പോസ്റ്റിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

News18 Malayalam | news18-malayalam
Updated: June 23, 2020, 8:05 AM IST
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം; A എന്ന അക്ഷരം ഉള്ള പോസ്റ്റർ പുറത്ത്
ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്റെ പോസ്റ്റർ
  • Share this:
'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചോദ്യം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾക്കനുസൃതമായി മലയാള സിനിമയിൽ ഷൂട്ടിംഗ് തുടങ്ങിയ സാഹചര്യത്തിൽ മുൻനിര താരങ്ങൾ ഉൾപ്പെടെയുള്ളവർ വേഷമിടുന്ന സിനിമകളുടെ ചിത്രീകരണം ആരംഭിക്കുകയും പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.

താരങ്ങൾ പ്രതിഫലം കുറച്ചാൽ മാത്രമേ പുതിയ സംരംഭങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കൂ എന്ന നിർമ്മാതാക്കളുടെ നിലപാട് നിലനിൽക്കെ തന്നെ പുത്തൻ സിനിമകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിക്കുകയുണ്ടായി.ഫേസ്ബുക് വാളിൽ വെല്ലുവിളിയുയർത്തിയ ശേഷം, തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി സംവിധായകൻ ലിജോ ജോസ് എത്തുന്നു. 'സിനിമ പേരല്ല, തീരുമാനമാണ്' എന്നൊരു പോസ്റ്റ് ഇട്ട ശേഷമാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററിൽ ഇംഗ്ലീഷ് അക്ഷരം Aയാണ് സിനിമയുടെ ടൈറ്റിൽ സ്ഥാനത്ത് കാണുന്നത്.

ജെല്ലിക്കെട്ടിന്‌ ശേഷം ലിജോ ജോസ് പ്രഖ്യാപിക്കുന്ന സിനിമയാണിത്. ജൂലൈ ഒന്ന് മുതൽ ചിത്രീകരണം ആരംഭിക്കും.
First published: June 23, 2020, 8:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading