മമ്മൂട്ടിയെ (Mammootty) നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന സിനിമ 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam) എന്ന സിനിമയുടെ ടീസര്‍ പുറത്ത്.
ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖറും ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
ടീസറില്‍ എല്ലാ കഥാപാത്രങ്ങളും ഉറക്കത്തിലാണ്. ടീസറില്‍ നിന്ന് ചിത്രത്തിന്റെ കഥയെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല.
ചിത്രത്തിന്റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് (S Hareesh) ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'മമ്മൂട്ടി കമ്പനി' (Mammootty Company) എന്നാണ് പുതിയ നിർമാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിർമാണം.
നടന് അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേരന്പ്, കര്ണന്, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം. മലയാളത്തിലെ പുത്തന്‍നിര സംവിധായകരില്‍ ഏറെ പരീക്ഷണങ്ങള്‍ ധൈര്യം കാട്ടുന്ന സംവിധായകനൊപ്പം ആദ്യമായി മമ്മൂട്ടി എത്തുന്നു എന്നത് പ്രോജക്റ്റിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.