പിടിച്ചു കെട്ടാനാരുണ്ട്? കുതിക്കുന്ന പോത്തുമായി ജല്ലിക്കെട്ട് എത്തി

ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ നേരത്തെ ഫേസ്ബുക്ക് വഴി പറഞ്ഞിരുന്നു.

news18
Updated: September 20, 2019, 6:00 PM IST
പിടിച്ചു കെട്ടാനാരുണ്ട്? കുതിക്കുന്ന പോത്തുമായി ജല്ലിക്കെട്ട് എത്തി
ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ നേരത്തെ ഫേസ്ബുക്ക് വഴി പറഞ്ഞിരുന്നു.
  • News18
  • Last Updated: September 20, 2019, 6:00 PM IST IST
  • Share this:
സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രം 'ജല്ലിക്കെട്ട്' ടീസർ എത്തി. 'ഈ മ യൗ'വിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജല്ലിക്കെട്ട്'. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കശാപ്പിനായി കൊണ്ടുവന്ന പോത്ത് രക്ഷപ്പെട്ട് പോകുന്നതും അതിൽ കളക്ടർക്ക് പരാതി സമർപ്പിക്കുന്നതുമാണ് ടീസറിന്‍റെ പ്രമേയം.

ടൊറന്‍റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കെട്ട് ലോകോത്തര വെബ്സൈറ്റായ റോട്ടൻടൊമാറ്റോയിലും ഇടം നേടിയിരുന്നു. ടൊറന്റോയിൽ ഹൊറർ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയിൽ നിന്ന് വെബ്സൈറ്റ് തിരഞ്ഞെടുത്ത പത്തു ചിത്രങ്ങളില്‍ ഒന്നാണ് ജല്ലിക്കെട്ട്.

ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. വിനായകനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ നേരത്തെ ഫേസ്ബുക്ക് വഴി പറഞ്ഞിരുന്നു.‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം വിനായകനും ആന്‍റണിയും ചെമ്പനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജല്ലിക്കെട്ട്’. ഓ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരന്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading