• HOME
  • »
  • NEWS
  • »
  • film
  • »
  • പത്മരാജൻ പുരസ്കാരങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി, മുകുന്ദൻ, ശ്രുത്രി ശരണ്യം എന്നിവർക്ക്

പത്മരാജൻ പുരസ്കാരങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി, മുകുന്ദൻ, ശ്രുത്രി ശരണ്യം എന്നിവർക്ക്

പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യും

  • Share this:

    തിരുവനന്തപുരം: 2022 ലെ പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ. ‘നിങ്ങള്‍’എന്ന നോവല്‍ രചിച്ച എം മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം. ‘വെള്ളിക്കാശ്’ എന്ന ചെറുകഥയ്ക്ക് വി.ജെ. ജെയിംസ് മികച്ച കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

    Also Read- ‘എൻപി 42’; നിവിൻ പോളി- ഹനീഫ് അദേനി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി
    ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യം മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും തിരക്കഥാകൃത്തിന് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
    Also Read- ‘എന്നിലർപ്പിച്ച വിശ്വാസത്തിന് ദളപതിക്ക് നന്ദി’; 10 മാസം മുൻപെടുത്ത ഫോട്ടോ പങ്കുവെച്ച് വെങ്കട് പ്രഭു

    സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത് ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ്.

    പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവരറിയിച്ചു.

    Published by:Naseeba TC
    First published: