• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നു, 'ജെല്ലിക്കെട്ടു' മായി

news18india
Updated: July 19, 2018, 5:40 PM IST
ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നു, 'ജെല്ലിക്കെട്ടു' മായി
news18india
Updated: July 19, 2018, 5:40 PM IST
കൊച്ചി: മലയാളസിനിമയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടുമെത്തുന്നു. അങ്കമാലി ഡയറീസ്, ഈ.മ.യൗ എന്നീ ചിത്രങ്ങൾക്ക് ശേഷം 'ജെല്ലിക്കെട്ട്' എന്ന ചിത്രവുമായാണ് ലിജോ എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ്.

കട്ടപ്പന പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്‍റെ കാമറ ഗിരീഷ് ഗംഗാധരനാണ്. എഡിറ്റർ ദീപു ജോസഫ് ആണ് . പ്രശാന്ത് പിള്ളയാണ് സംഗീതം. ചിത്രത്തിലെ രണ്ട് നായകരിൽ ഒരാൾ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്‍റണി വർഗീസാണ്. വിനായകനാകും മറ്റൊരു നായകനെന്നാണ് റിപ്പോർട്ടുകൾ. ഒ തോമസ് പണിക്കർ ആണ് ചിത്രം നിർമിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ ഒരു പോത്തിന്‍റെ ചിത്രമാണുള്ളത്. ഏതായാലും ഈ പോസ്റ്റർ തന്നെ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍