• HOME
  • »
  • NEWS
  • »
  • film
  • »
  • ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കട്ട്' റിലീസ് ഒക്ടോബർ നാലിന്

ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കട്ട്' റിലീസ് ഒക്ടോബർ നാലിന്

എസ്. ഹരീഷ് എഴുതിയ 'മാവോയിസ്റ്റ്' എന്ന കഥയെ അവലംബിച്ചാണ് ജല്ലിക്കട്ടിന്റെ തിരക്കഥ. 

news18

news18

  • Last Updated :
  • Share this:
    ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന 'ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസർ പൂർത്തിയായി. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രിമിയറിൽ 'ജല്ലിക്കട്ട്' മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നത്.

    എസ്. ഹരീഷ് എഴുതിയ 'മാവോയിസ്റ്റ്' എന്ന കഥയെ അവലംബിച്ചാണ് ജല്ലിക്കട്ടിന്റെ തിരക്കഥ.  എസ്. ഹരീഷും ആര്‍. ജയകുമാറും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  ഗിരീഷ് ഗംഗാധരനാണ് ക്യാമറ.

    Also Read പിടിച്ചു കെട്ടാനാരുണ്ട്? കുതിക്കുന്ന പോത്തുമായി ജല്ലിക്കെട്ട് എത്തി

    ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

    തോമസ് പണിക്കര്‍, ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവർ ചേർന്നാണ് സിനിമ്മിച്ചിരിക്കുന്നത്.

    Also Read 'രണ്ട് കാലേലോടുന്നുണ്ടെങ്കിലും അവന്മാർ മൃഗമാ': സസ്പെൻസ് ചോരാതെ ജല്ലിക്കട്ട് ട്രെയിലർ

    First published: