Ramya Krishnan|നടി രമ്യാകൃഷ്ണന്റെ വാഹനത്തിൽ നിന്ന് 96 ബിയറും എട്ട് കുപ്പി വിദേശമദ്യവും പിടികൂടി ; ഡ്രൈവർ അറസ്റ്റിൽ

വാഹനം പരിശോധിക്കുമ്പോൾ നടിയും സഹോദരിയും വാഹനത്തിലുണ്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: June 13, 2020, 7:26 PM IST
Ramya Krishnan|നടി രമ്യാകൃഷ്ണന്റെ വാഹനത്തിൽ നിന്ന് 96 ബിയറും എട്ട് കുപ്പി വിദേശമദ്യവും പിടികൂടി ; ഡ്രൈവർ അറസ്റ്റിൽ
ramya krishnan
  • Share this:
ചെന്നൈ: തെന്നിന്ത്യൻ താരം രമ്യാ കൃഷ്ണന്റെ വാഹനത്തിൽ കടത്താൻ ശ്രമിച്ച 96 ബിയറും എട്ട് കുപ്പി വിദേശ മദ്യവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് നടിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് മദ്യം പിടികൂടിയത്.

ചെങ്കൽപ്പേട്ടുവെച്ചാണ് വാഹനം പരിശോധിച്ചത്. മഹാബലി പുരത്തു നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന (TN07 CQ 0099) എന്ന നമ്പറിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്ന വാഹനത്തിൽ നിന്നാണ് മദ്യം പിടികൂടിയത്.

TRENDING:Sex on cam? | താരങ്ങൾ ക്യാമറക്ക് മുന്നിൽ സെക്സിലേർപ്പെട്ടോ? നെറ്റ്ഫ്ലിക്സ് റിലീസായ ചിത്രത്തെ സംബന്ധിച്ച് ചർച്ച ചൂടുപിടിക്കുന്നു
[PHOTO]
65ലും ചെറുപ്പത്തിന്റെ ചുറുചുറുക്ക്; ടിക്ടോക്കിലെ അനിലമ്മ പൊളിയല്ലേ
[NEWS]
Missing | സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെ കാണാതായി; സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ
[NEWS]


വാഹനം പരിശോധിക്കുമ്പോൾ നടിയും സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. ലോ എൻഫോഴ്സ്മെന്റ് വിഭാഗം മദ്യം പിടിച്ചെടുത്തു. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ചെന്നൈയിൽ മദ്യ ഷോപ്പുകൾ തുറന്നിരുന്നില്ല. ഇതിനെ തുടർന്ന് മറ്റ് സ്ഥലങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് മദ്യക്കടത്ത് വ്യപകമാണ്. ഇതിനെ തുടർന്നായിരുന്നു പരിശോധന ശക്തമാക്കിയത്.

സംഭവത്തിൽ നടിയുടെ ഡ്രൈവർ സെൽവകുറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു. ഇയാളെ സ്വന്തം ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.
First published: June 13, 2020, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading